പ്രവാസി ഗൈഡന്‍സ് ഫോറം പതിനൊന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.


മനാമ : ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം വിപുലമായി സംഘടിപ്പിച്ചു. സഗയയിലെ കെ സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ  എറണാകുളം എം പി ഹൈബി ഈഡൻ  മുഖ്യാതിഥിയായിരുന്നു. 


പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രസിഡന്റ്‌ ക്രിസോസ്റ്റം ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാമൂഹ്യജീവകാരുണ്യ പ്രവർത്തകനും,  സംഘാടകനുമായ സലാം മന്പാട്ടുമൂലയ്ക്ക്  പിജിഎഫ് കർമജ്യോതി പുരസ്‌കാരം സമ്മാനിച്ചു. ലേഖ ലതീഷിന്  പിജിഎഫ് പ്രോഡിജി പുരസ്‌കാരം സമ്മാനിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പിജിഎഫ് അംഗങ്ങൾ ആയ അമൃത രവി, നാരായണ്‍ കുട്ടി,  റോയ് തോമസ്, മിനി റോയ്, ഷിബു കോശി എന്നിവരെയും, പിജിഎഫ് വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വിവിധ പരിശീലന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. 

പി ജി എഫ് ചെയർമാൻ ഡോ ജോൺ പനക്കൽ,  വർക്കിംഗ്‌ ചെയർമാൻ പ്രദീപ്‌ പുറവങ്കര,  ജനറൽ സെക്രട്ടറി രമേഷ് നാരായണ്‍, മുന്‍ വര്‍ഷങ്ങളിലെ കര്‍മ്മജ്യോതി പുരസ്കാര ജേതാക്കളായ എസ് വി ജലീല്‍, ഫ്രാന്‍സിസ് കൈതാരത്ത്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, പിജിഎഫ് സീനിയര്‍ അംഗം രവി മാരാത്ത്, ഈവന്‍റ് കൺവീനർ ലത്തീഫ് ആയഞ്ചേരി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷന്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാവര്‍ക്കുള്ള സെര്‍ട്ടിഫിക്കേറ്റുകള്‍ കെ സി എ പ്രസിഡണ്ട് സേവി മാത്തുണ്ണി നല്‍കി.  ഇവന്റ് കോര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ ഭാസ്കരന്‍ ,  അനിൽ കുമാര്‍,  സജി കുമാര്‍ തുടങ്ങിയവർ യോഗം നിയന്ത്രിച്ചു. വിവിധ കലാപരിപാടികളും പത്താം വാർഷികാഘോഷത്തിനു നിറം പകർന്നു. 

You might also like

Most Viewed