കൊറോണയിൽ പെട്ട് ബഹ്‌റൈനിലെ ബിസിനസ് സമൂഹവും 


മനാമ:കൊറോണാ വൈറസ്  ചൈനയിൽ വ്യാപകമായി പരന്നപ്പോൾ വിവിധ ബിസിനസുകളിൽ  ചൈനയിൽ പണം മുൻകൂറായി നൽകിയവർ ആശങ്കയിൽ . ബഹ്‌റൈനിലെയും  ജി സി സി രാജ്യങ്ങളിലെയും നിരവധി ബിസിനസുകാരാണ്  ചൈനാ വിപണിയിൽ പണം നിക്ഷേപിച്ച് വെട്ടിലായിരിക്കുന്നത്.
ബഹ്‌റൈനിലെ ഇലക്ട്രോണിക്,മൊബൈൽ ആക്സസറികൾ,ഇലക്ട്രോണിക് ,ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയ വിപണികളിലെ വലിയൊരു വിഭാഗവും  ചൈനയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നത്. പല ഉൽപ്പനങ്ങൾക്കും അഡ്വാൻസ്  പണം നല്കിക്കഴിഞ്ഞാൽ മാത്രമേ  അവ സമയത്തിന് ഫാക്ടറികളിൽ നിന്ന് അയച്ചു കൊടുക്കുകയുള്ളൂ. അത് കൊണ്ട് തന്നെ  ചൈനയിൽ നിന്ന് ഇറക്ക് മതി ചെയുന്ന പല വ്യാപാരികളും വളരെ നേരത്തെ തന്നെ ചൈനയിലെ ഫാക്ടറികൾക്ക് പണം നൽകി കഴിഞ്ഞു. ജനുവരിയിലെ നപുതുവര്ഷാരംഭം കഴിഞ്ഞു ഫെബ്രുവരിയിൽ തുറക്കുന്ന മുറയ്‌ക്കാണ്‌  പുതിയ ഉൽപ്പന്നങ്ങൾ പലതും കയറ്റി അയക്കുന്നത്.  കൊറോണ വൈറസ് പരന്നതോടെ ചൈനയിലെ ഫാക്ടറികൾ പലതും അടച്ചിട്ട നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ ഇനി എപ്പോൾ തുറക്കുമെന്നോ സാധനങ്ങൾ എപ്പോൾ നൽകാൻ കഴിയുമെന്നോ ഉള്ള  മറുപടി ചൈനയിലെ ഫാക്ടറി ഉടമകൾക്ക് നൽകാൻ കഴിയുന്നില്ലെന്നാണ്  ബഹ്‌റൈനിലെ ബിസിനസുകാർ പറയുന്നത്. അത് കൊണ്ട്  ഇത്തരം ഉൽപ്പന്നങ്ങൾക്ക് വേണ്ടി  നിക്ഷേപിച്ച  പണം  'ഡെഡ് മണി  'ആയി കിടക്കുകയാണെന്നും  പല കടകളിലും സാധനങ്ങൾ  ഓർഡർ ചെയ്തവ എത്തിക്കാൻ കഴിയുന്നില്ലെന്നും ബിസിനസുകാർ പറഞ്ഞു.ഇത്തരത്തിൽ കൺസ്ട്രക്ഷൻ കമ്പനികൾക്ക് വേണ്ടുന്ന പല സാധന സാമഗ്രികൾക്ക് പോലും വലിയ തുക മുൻകൂറായി നൽകിയവരാണ് വെട്ടിലായിരിക്കുന്നത്.

You might also like

Most Viewed