കണ്ണൂര്‍ ഫെസ്റ്റ് നാളെ ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെയും കണ്ണൂര്‍ ഷരീഫിനെയും ആദരിക്കും. 


മനാമ: ബഹ്റൈൻ, സുബി ഹോംസിന്റെ സഹകരണത്തോടെ കണ്ണൂർ ഫെസ്റ്റ് 2020 എന്ന പേരിൽ മനാമ അൽ രാജാ സ്കൂൾ ഓഡി­റ്റോറിയത്തിൽ നാളെ (ഫെ­ബ്രുവരി 14ന് വെ­ള്ളിയാഴ്ച) നടക്കുന്ന പരിപാ­ടിയുടെ ഒരുക്കങ്ങൾ പൂർത്തി­യായതായി ഭാരവാഹികൾ അറിയിച്ചു. 

കണ്ണൂർ ഫെസ്റ്റ് 2020ൽ വെച്ച് പ്രശസ്ത ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ "വാദ്യ ശ്രേ­ഷ്ഠ" പുരസ്കാരം നൽകി ആദരിക്കുകയുംസംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫിനെ "സംഗീത ശ്രേ­ഷ്ഠ" അവാർഡും നൽകി ആദരിക്കുകയും ചെയ്യും. അതു­പോലെ കണ്ണൂരിന്റെ ഭക്ഷണവിഭവങ്ങളായ ബിരിയാണിയും മുട്ടമാലയും പായസവും തുടങ്ങിയ വിഭവങ്ങളു­ടെ പാചക മത്സരവും, കന്പവലി മത്സരവും അതു­പോലെ ചിത്രരചനാ മത്സരവും നടക്കുന്നതാണ്. പരിപാടിയിൽ കണ്ണൂരിലെ തനതായ കലാരൂപങ്ങളും ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു.

കണ്ണൂർ ശരീഫ്, സരിഗമപ ഫെയിം ആഷിമ മനോജ്, പ്രശസ്ത പിന്നണി ഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവർ പങ്കെ­ടുക്കുന്ന ഗാനമേളയും, സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ വാദ്യ മേളവും ഉണ്ടായിരിക്കുന്നതാണ്.
 
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ്, ഗായിക ആഷിമ മനോജ്‌ മറ്റു കലാകാരന്മാർ ഇന്നു ബഹ്‌റൈനിൽ എത്തിച്ചേർന്നു. കണ്ണൂർ എക്സ്പാറ്റ്സ് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റും ചേർന്ന് അവർക്ക് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. പ്രസിഡന്റ്‌ നജീബ് കടലായി, ജനറൽ സിക്രട്ടറി ബേബി ഗണേഷ്, ഖജാൻജി മൂസക്കുട്ടി ഹാജി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

You might also like

Most Viewed