രജ്ദീപ് സർദേശായി ബഹറിനിൽ


മനാമ: പ്രമുഖ മാധ്യമ പ്രവർത്തകൻ രജ്ദീപ്  സർദേശായി  ബഹറിനിൽ എത്തി. ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്നു വൈകീട്ട് 7.30 നടക്കുന്ന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ബഹ്റൈൻ വിമാനത്താവളത്തിയ അദ്ദേഹത്തിന് സംഘാടകർ സ്വീകരണം നൽകി. 

ഏറെ വിവാദമായ അദ്ദേഹത്തിന്റെ ഹൗ മോദി വിൻ‍ 2019 എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇതിനോട് അനുബന്ധിച്ച് നടക്കുന്നതായിരിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരിലൊരാളായ രാജ്ദീപ് സര്‍ദേശായി സംഘപരിവാറിന്റെ വിദ്വേഷ നയങ്ങള്‍ക്കെതിരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ്. നേരത്തെ റിപബ്ലിക്ക് ടിവി ചാനല്‍ പോലുള്ള സംഘപരിവാര്‍ പ്രചാരണ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടെടുത്ത വ്യക്തിയാണ് രാജ്ദീപ് സര്‍ദേശായി. ജാമിയ മില്ലിയയില്‍ സി.എ.എ വിരുദ്ധ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായപ്പോള്‍ വ്യാജ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്തെ സംഘപരിവാര്‍ നയങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാണിച്ചിരുന്നു. ഗുജറാത്ത് വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന് 2002ല്‍ അന്താരാഷ്ട്ര പുരസ്‌കാരവും 2008ല്‍ പത്മ ശ്രീ പുരസ്‌കാരവും രാജ്ദീപ് സര്‍ദേശായിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യ ടുഡേ ടെലിവിഷന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാജ്ദീപ് സര്‍ദേശായി. 

 

You might also like

Most Viewed