ബഹ്‌റൈനിൽ 6 പേർക്ക് കൂടി കൊറോണ പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം; അകെ 8 പേർ


മനാമ: ബഹ്‌റൈനിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട 2 പേർക്ക് ഉൾപ്പെടെ  8 ഓളം കേസുകൾ ആണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് കേസുകളിൽ 2  ബഹ്‌റൈൻ സ്വദേശികളും നാല് സൗദി പൗരന്മാരും ഉൾപ്പെടുന്നു. ഒരാൾ സ്ത്രീയാണ്. ബഹ്‌റൈൻ വിമാനത്താവളത്തിൽ ദുബായ് വഴി എത്തിയവർക്കാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.ഇവരെ ഉടൻ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് .ബഹ്‌റൈനിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു

You might also like

Most Viewed