ബഹ്‌റൈനിലെ കൊറോണാ ബാധിതരുടെ എണ്ണം 26 ആയി;പൊതുപരിപാടികൾ പലതും മാറ്റിവച്ചു


മനാമ:ബഹ്‌റൈനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 26 ആയതായി ബഹ്‌റൈൻ  ആരോഗ്യ മന്ത്രാലയം അറിയിച്ചു .കൊറോണാ ബാധിത രാജ്യങ്ങളിൽ നിന്നും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നിരവധി യാത്രക്കാർ നിരീക്ഷണത്തിലാണ്.വൈറസ് ബാധ പിടിപെട്ടതായി സംശയിക്കുന്ന എല്ലാ ആളുകളെയും   സുരക്ഷിത കേന്ദ്രങ്ങളിൽ മാറ്റുകയും വേണ്ടുന്ന ചികിത്സകൾ നൽകിവരികയുമാണ് എന്ന് മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടു വരുന്നവർ ഉടൻ തന്നെ 444 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .കൊറോണാ വൈറസ്  സ്‌ഥിരീകരിക്കുയും രോഗികളുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിൽ ബഹ്‌റൈനിലെ പൊതുപരിപാടികൾ പലതും നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. അഭ്യൂഹങ്ങൾ പരത്തരുതെന്നും   രോഗം വരാതിരിക്കാൻ ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും  ബന്ധപ്പെട്ടവർ അറിയിച്ചു

You might also like

Most Viewed