കൊറോണാ:ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികൾ മാറ്റിവെച്ചു


കൊറോണാ വൈറസ് മുൻകരുതലിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതു പരിപാടികൾ പലതും മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. റിപ്പോർട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന അന്തരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികളും വിശിഷ്ടാതിഥികളുടെ പരിപാടികളും മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.ബഹ്‌റൈൻ പ്രതിഭ അടുത്ത രണ്ടാഴ്ചത്തേക്കുള്ള എല്ലാ പൊതു പരിപാടികളും റദ്ദു ചെയ്തതായി ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ , പ്രസിഡന്റ് കെ എം  സതീഷ് എന്നിവർ അറിയിച്ചു . സീതാറാം യെച്ചൂരിക്ക് സ്വീകരണം ഉൾപ്പെടെ ഒട്ടേറെ പൊതു പരിപാടികൾ ആണ് ബഹ്‌റൈൻ പ്രതിഭ ഈ കാലയളവിൽ നടത്തുവാൻ തീരുമാനിച്ചിരുന്നത് .  ഫെബ്രുവരി 28 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ ഐ സി ആർ എഫിന്റെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന വർക്കേഴ്സ് ഡേ വിന്റർ ഫെസ്റ്റ് 2020 പരിപാടി മാറ്റിവച്ചതായും സംഘാടകർ അറിയിച്ചു .  പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ ക്ലബ്ബിൽ നടന്നു വരുന്ന ബാഡ്മിന്റൺ ടൂർണമെന്റും മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു 

You might also like

Most Viewed