ഇറാനിലേയ്ക്ക് ട്രാവൽ പ്രമോഷൻ; രണ്ടു ട്രാവൽ ഏജൻസികൾക്ക് പൂട്ട് 


മനാമ: ഇറാനിലേക്കുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ നിലപാടിന്  വിരുദ്ധമായി ഈ കാലയളവിൽ ഇറാനിലേക്ക് ട്രാവൽ പ്രമോഷൻ ഏർപ്പെടുത്തിയ രണ്ടു ട്രാവൽസ് ഏജൻസികൾക്കെതിരെ അധികൃതർ നടപടിയെടുക്കുകയും ഏജൻസികൾ അടപ്പിക്കുകയും ചെയ്തു.കൊറോണാ വൈറസ് ഭീഷണിയുള്ള സാഹചര്യത്തിൽ ഇറാനിൽ പോക്കുവരവ് ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് ഇറാനിലേക്ക് ട്രാവൽ ഏജൻസികൾ പ്രമോഷൻ പരസ്യം നൽകിയത്.

You might also like

Most Viewed