ബഹ്‌റൈൻ പ്രതിഭ പൊതു പരിപാടികൾ റദ്ദു ചെയ്തു: നാട്ടിൽ നിന്നും മാസ്ക്കുകൾ കൊണ്ടുവരാൻ ആഹ്വനം.


മനാമ: ബഹ്‌റൈനിൽ കൊറോണൽ വൈറസ്സ് മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് ബഹ്‌റൈൻ പ്രതിഭ അടുത്ത രണ്ടാഴ്ചത്തേക്കുള്ള എല്ലാ പൊതു പരിപാടികളും റദ്ദു ചെയ്തതായി ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം  സതീഷ് എന്നിവർ അറിയിച്ചു. സീതാറാം യെച്ചൂരിക്ക് സ്വീകരണം ഉൾപ്പെടെ ഒട്ടേറെ പൊതു പരിപാടികൾ ആണ് ബഹ്‌റൈൻ പ്രതിഭ ഈ കാലയളവിൽ നടത്തുവാൻ തീരുമാനിച്ചിരുന്നത്.

ബഹുമാനപെട്ട ബഹ്‌റൈൻ ഭരണാധികാരികളും ആരോഗ്യ വകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും കർശനമായി പിന്തുടരണം എന്നും അതുമായി ബന്ധപ്പെട്ട ബോധവൽക്കരണം എല്ലാ യൂണിറ്റ് ഏരിയകളിലും നടത്തണം എന്നും പ്രതിഭ നേതാക്കൾ അഭ്യർത്ഥിച്ചു. അതോടൊപ്പം നാട്ടിൽ നിന്നും അടുത്ത ദിവസങ്ങളിൽ വരുന്ന പ്രതിഭ അംഗങ്ങൾ പരമാവധി മാസ്ക്കുകളും, ഹാൻഡ് വാഷിംഗ് സമഗ്രഹികളും വാങ്ങി വരണം എന്ന് ബഹ്‌റൈൻ പ്രതിഭ ആഹ്വനം ചെയ്തു. അതാതു യൂണിറ്റ് ഏരിയകളിൽ ലേബർ ക്യാമ്പുകളിൽ ഇത്തരം സമഗ്രഹികൾ എത്തിക്കുവാൻ ബഹ്‌റൈൻ പ്രതിഭ യൂണിറ്റുകൾ തികഞ്ഞ ജാഗ്രത പുലർത്തുമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ കൊറോണ വൈറസ് സംബന്ധിച്ചു യാതൊരു ഭീതിയുടെയും ആവശ്യം ഇല്ല എന്നും തികഞ്ഞ ജാഗ്രതയും. പ്രതിരോധവും ആണ് അനിവാര്യംഎന്നും പറഞ്ഞു. തൊഴിലാളികൾ ഒന്നായി താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച സഹായങ്ങൾ അനിവാര്യം ആയി വന്നാൽ ബഹ്‌റൈൻ പ്രതിഭ ഹെൽ ലൈൻ കൺവീനർ നൗഷാദ് പൂനൂരും ആയി ബന്ധപ്പെടാവുന്നതാണ് 33223728.

You might also like

Most Viewed