ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബഹ്റൈൻ


മനാമ : 
രണ്ട് പ്രത്യേക വിമാനങ്ങളിലും 30 ട്രക്കുകളിലുമായി പഴവർഗങ്ങളും, പച്ചക്കറികളും, അവശ്യ ഭക്ഷ്യവസ്തുക്കളും ഇന്ന് രാവിലെ രാജ്യത്തെത്തിച്ചതായി ബഹ്റൈൻ ഫുഡ് വെൽത്ത് കമ്മിറ്റി തലവൻ ഖാലിദ് അൽ അമീൻ അറിയിച്ചു. നെതർലാന്റ്സിൽ നിന്ന് അടുത്താഴ്ച്ച വലിയ തോതിലുള്ള ഭക്ഷണ ഇനങ്ങളുമായി കപ്പലുകൾ ബഹ്റൈനിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.  രാജ്യത്ത് അടുത്ത ആറ് മാസം വരെ ആവശ്യമുള്ള ഭക്ഷ്യോത്പ്പനങ്ങൾ ലഭ്യമാണെന്നും, ഇതേകുറിച്ച് ആശങ്ക വേണ്ടെന്നും ഖാലിദ് അൽ അമീൻ  പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചരണങ്ങളെയും അഭ്യൂഹങ്ങളെയും തള്ളികളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ജോർദാൻ നിർത്തിവെച്ചിരുന്ന പഴം, പച്ചക്കറി ചരക്ക് നീക്കം ഇന്നലെ മുതൽ പുനരാംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അധികൃതർ ആവശ്യപ്പെട്ട രീതിയിൽ വേണ്ട മുൻകരുതലുകൾ എടുത്തുകൊണ്ട് കടകളിൽ പോയി വേണ്ട സാധനങ്ങൾ വാങ്ങിക്കാവുന്നതാണെന്നും കടകളിൽ ആവശ്യമില്ലാതെ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

You might also like

Most Viewed