ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്കാരം ജൂൺ 5 മുതൽ പുനഃരാരംഭിക്കും


മനാമ: ബഹ്റൈനിലെ പള്ളികളിൽ ജൂൺ അഞ്ച് മുതൽ ജുമുഅ നമസ്കാരം പുനഃരാരംഭിക്കും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ഈ തീരുമാനം. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച മുൻകരുതലുകൾ പാലിച്ചായിരിക്കണം പ്രാർഥനകൾ പുനഃരാരംഭിക്കേണ്ടതെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായി മാർച്ച് മുതൽ രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടുകയായിരുന്നു.

You might also like

Most Viewed