നാടണയുന്ന പ്രവാസികൾക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്റൈൻ കെ.എം.സി.സി


മനാമ: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് അഞ്ചാം ദിവസവും വിമാനത്താവളത്തിൽ സഹായഹസ്തമേകി ബഹ്റൈൻ കെ.എം.സി.സി. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ പോകുന്ന ഇരുന്നൂറോളം യാത്രക്കാർ‍ക്ക് സഹായങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാൻ നേതാക്കളടക്കം നിരവധി കെ.എം.സി.സി വളണ്ടിയർമാരാണ് വിമാനത്താവളത്തിലെത്തിയത്. ഗർഭിണികൾ, രോഗികൾ തുടങ്ങി അവശതയനുഭവിക്കുന്നവർക്ക് വീൽചെയറും മറ്റും ലഭ്യമാക്കിയും വേണ്ട സൗകര്യങ്ങളൊരുക്കിയും കെ.എം.സി.സി വളണ്ടിയർമാർ സജീവമായി.

You might also like

Most Viewed