കോവിഡ് ജാഗ്രതയിൽ പെരുന്നാൾ ആഘോഷിച്ച് ബഹ്റൈൻ


മനാമ 

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് രാജ്യം ബലിപെരുന്നാൾ ആഘോഷിക്കുകയാണ്്.   ഈ വിഷമകരമായ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇരുന്നു കൊണ്ടും ഓൺലൈൻ മാർഗങ്ങളിലൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്പർക്കം പുലർത്തിയും വേണം ബലിപെരുന്നാൾ ആഘോഷിക്കേണ്ടതെന്ന് അൽ ഫതേഹ് ഗ്രാൻറ് മോസ്ക് ഇമാമാമയ ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുള്ള അൽ ഖത്തൻ ആഹ്വാനം ചെയ്തു. ഇന്നലെ നടത്തിയ ഈദ് പ്രഭാഷണത്തിൽ രാജ്യത്തെ ആരോഗ്യനില വളരെ പെട്ടന്ന് പഴയ നില കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ആഘോഷങ്ങൾക്കിടയിലും രാജ്യത്തെ ജനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുഹറഖ് പോലീസ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി നിരവധി പേർക്ക് മാസ്കുകളും കോവിഡിനെ നേരിടാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു. 

 

You might also like

Most Viewed