ചെമ്മീൻ നിരോധനം എടുത്തുമാറ്റി ബഹ്റൈൻ


മനാമ 

രാജ്യത്തെ ചെമ്മീൻ പ്രിയർക്ക് ഇന്ന് മുതൽ ആശ്വാസമായി ചെമ്മീൻ നിരോധനം നീക്കി. കഴിഞ്‍ഞ ഫെബ്രവരി 1 മുതൽക്കാണ് പ്രജനന കാലയളാവായത് കാരണം രാജ്യത്ത് ചെമ്മീൻ നിരോധനം നടപ്പിലാക്കിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് നേരിടുന്ന മത്സ്യവിപണിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. നേരത്തേ നാല് മാസമായിരുന്നു ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിരുന്നത്. പ്രദേശികമായി റുബായാൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ നിരോധനനിയമം നടപ്പിലാക്കുന്ന കാലയളവിൽ കടൽ തീരങ്ങളിൽ കോസ്റ്റ് ഗാർഡുകളുടെ നിരന്തര പരിശോധനകൾ നടക്കാറുണ്ട്.  

You might also like

Most Viewed