അനധി­കൃ­ത പണപ്പി­രിവ് അനു­വദി­ക്കി­ല്ലെ­ന്ന് ഇന്ത്യൻ സ്കൂൾ ഭരണ സമി­തി­


മനാമ: വിദ്യാർത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികൾ അനധികൃതമായി ധനസമാഹരണത്തിൽ ഏർപ്പെടുന്നുണ്ടെന്നതു ഇന്ത്യൻ സ്കൂളിന്റെ  ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യൻ സ്കൂൾ  ആരെയും അധികാര പ്പെടുത്തിയിട്ടില്ലെന്നും ഭരണസമിതി വാർത്താ
കുറിപ്പിലൂടെ അറിയിച്ചു.

ഇത്തരം  നിയമവിരുദ്ധ ഇടപാടുകൾക്ക് ഇന്ത്യൻ സ്കൂൾ ഉത്തരവാദിയാവില്ലെന്നും ശരിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്നും ഇവർ അറിയിച്ചു. ന്ത്യൻ സ്കൂളിന് ഫണ്ട് സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെയോ അക്കാദമിക് ടീമിനെയോ
സമീപിക്കണമെന്നും   ഇത്തരം സംഭാവനകൾ  നൽകിയവർക്ക്  ശരിയായ രസീതുകൾ നൽകുമെന്നും അറിയിച്ച ഭരണസമിതി  അർഹരായ നിരവധി കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കന്പ്യൂട്ടറുകളും ടാബുകളും നൽകുന്നത് ഉൾപ്പെടെ ആവശ്യമായ സാന്പത്തിക സഹായം  നൽകുന്നുണ്ടെന്നും വ്യക്തമാക്കി. 

അതേസമയം തുച്ഛമായ ഫീസ് തുക കുടിശികായായുള്ള വിദ്യാർത്ഥികൾക്ക് പോലും ഓൺലൈൻ വിദ്യാഭ്യാസം ഒഴിവാക്കിയ സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ ഒരു മാസത്തെ ട്യൂഷൻ ഫീസ് നൽകാമെന്ന് രീതിയിലാണ് യുപിപി ഹെൽപ്പ് ഡെസ്ക്് ആരംഭിച്ചതെന്നും, 2019ൽ ഫീസടക്കാൻ ബുദ്ധിമുട്ടി ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു രക്ഷിതാവിന്റെ ഗതി ആർക്കും ഉണ്ടാകാതിരിക്കാൻ തങ്ങൾ പ്രതിജ്ഞാബന്ധരാണെന്നും യുപിപി ഭാരവാഹികൾ അറിയിച്ചു. ഇതിനിതിരെയായി ഭീഷണിയുടെയും അപകീർത്തിപ്പെടുത്തലിന്റെയും വഴി സ്വീകരിക്കുന്നത് മാന്യതയല്ലെന്നും അവർ അറിയിച്ചു. 

You might also like

Most Viewed