രാഗസോമ സുധാരസധാര പരിശീലന കളരി സെപ്റ്റംബർ 25 മുതൽ


മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഗസോമ സുധാരസധാര എന്ന പേരിൽ വനിത ശാക്തീകരണ പഠനകളരി ഓൺലൈനിൽ  സംഘടിപ്പിക്കുന്നു.  

സെപ്തബർ 25 വെള്ളിയാഴ്ച മുതൽ പത്തു വെള്ളിയാഴ്ചകളിലായി വൈകുന്നേരം 6 മണി മുതൽ 8 മണി വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പാചകം,  കരകൗശലം, ലളിത സംഗീതം, പ്രഭാഷണം, പുസ്തക  അവലോകനം തുടങ്ങി നിരവധി വിഷയങ്ങൾ ആണ് പ്രതിപാദിക്ക പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് 32023703എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange

Most Viewed