ബ്ഹറൈനിൽ കോവി‍ഡ് മരണങ്ങൾ 305 ആയി


മനാമ: ഇന്നലെ 84 വിദേശികൾ ഉൾപ്പടെ 309 പുതിയ കോവിഡ് ബാധിതരെ കൂടിയാണ് കണ്ടെത്തിയത്. നിലവിൽ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3139 ആണ്. അതേസമയം ഇന്നലെ 406 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 75,089 ആയി. ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. 

അതേസമയം ഇന്നലെ 10360 പേർക്ക് കൂടി പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 16,38, 436  ആയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് മൂന്ന്  മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു മണി വരെ ലഭിച്ച വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ 305 പേരാണ് ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്.

You might also like

Most Viewed