ചികിത്സ സഹായം നൽകി


മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കിയതായി ഭാരവാഹികൾ അറിയിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന് 75000 രൂപയാണ് ചികിത്സാ സഹായമായി നൽകിയത്. വാർഡ് മെന്പർ സുലൈമു വലിയകത്ത്, സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ, മഹല്ല് പ്രസിഡന്റ്‌ മംഗല്യം മുഹമ്മദ് ഹാജി എന്നിവരിൽ നിന്നും, നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ചവക്കാട് ചാപ്റ്റർ പ്രസിഡന്റ് കെ. സ് ബാബുരാജ്, ജനറൽ സെക്രട്ടറി റസാക്ക് അറക്കൽ, ഗ്ലോബൽ പ്രതിനിധി സി. എം. ജെനീഷ് , ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയർ തുടങ്ങിയവർ തുക ഏറ്റുവാങ്ങി മനാഫിന് തുടർ ചികിത്സക്ക് വേണ്ടി നൽകുകയായിരുന്നു.

You might also like

Most Viewed