അമിതമായ ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക: ഐവൈസിസി ബഹ്റൈൻ


മനാമ : നാട്ടിൽ പോയി കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരുവാനായി ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇടപെടണം എന്ന് ആവശ്യപെട്ടു ഐവൈസൈസി പ്രചരണം ആരംഭിച്ചു. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉളളത. ഇടിവെട്ടിയവന്റെ തലയിൽ പാന്പ് കടിയേറ്റ അവസ്ഥയിൽ ആണ് നാട്ടിൽ നിൽക്കുന്ന ബഹ്റൈൻ പ്രവാസികൾ ഉളളതെന്നും യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ സാധാരണ നിരക്കും ബഹ്റൈനിലെ ക്ക് ഉയർന്ന നിരക്കും എന്നത് നീതീകരിക്കാൻ ആകില്ലെന്നും ഇത് സംബന്ധിച്ച ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർ, പാർലിമെന്റ് എംപി മാർ അടക്കമുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര മന്ത്രിമാർക്കും ഇമെയിൽ അയക്കുവാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കുവാനും, സോഷ്യൽ മീഡിയ ക്യാന്പൈൻ നടത്താനും ഐവിസിസി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു

You might also like

Most Viewed