കോവിഡ്: ബഹ്റൈനിൽ ചികിത്സയിൽ കഴിയുന്നവർ 1469മനാമ : ബഹ്റൈനിൽ ഇന്നലെയും കോവിഡ് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം ഇന്നലെ 142 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1469 ആണ്. ഇന്നലെ 192 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 84977 ആയി. ഇപ്പോൾ 15 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 9845 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 20,43,740 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ ആകെ മരണ സംഖ്യ 341 ആണ്.

You might also like

Most Viewed