നാടകീയത നിറഞ്ഞ് ഫോർമുല വൺ കാറോട്ട മത്സരം ഫൈനൽ അവസാനിച്ചു

മനാമ: ബഹ്റൈനിലെ സാഖിറിൽ ഇന്നലെ വൈകുന്നേരം നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിന് അത്യന്തം നാടകീയമായ അന്ത്യം. രണ്ട് അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് ഇത്തവണ ഫൈനൽ മത്സരങ്ങൾ അവസാനിച്ചത്. മത്സരം ആരംഭിച്ചയുടൻ റൊമെയ്ൻ ഗ്രോസീൻ ഓടിച്ച കാർ വേലിയിലടിച്ച് തീപിടിച്ചു. നിസാര പരിക്കുകളോടെ ഗ്രോസീൻ രക്ഷപ്പെട്ടു. എങ്കിലും ഒരു മണിക്കൂറോളം മത്സരം നിർത്തിവെച്ചു. ഇതിന് ശേഷം മറ്റൊരു താരമായ ലാൻസ് ട്രോളിന്റെ കാർ തലകീഴായി മറിഞ്ഞു. സുരക്ഷഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപ്പെടൽ കാരണം സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ആരംഭിച്ച മത്സരത്തിൽ ലോക ചാന്പ്യൻ മെഴ്സിഡസിന്റെ ലുയീസ് ഹാമിൽട്ടൺ ജേതാവായി. റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും, അലക്സാണ്ടർ ആൽബോൺ മൂന്നാമതുമായി.