ലാൽസൻ പുള്ളിന്റെ കുടുംബത്തിന് ഐവൈസിസി സഹായധനം കൈമാറി


മനാമ: ഐവൈസിസി ദേശീയ കമ്മറ്റി അംഗവും, ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക കലാ കായിക മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന ലാൽസൻ പുള്ളിന്റെ കുടുംബത്തെ സഹായിക്കുവാൻ സ്വരൂപിച്ച കുടുംബ സഹായ നിധി കൈമാറി. ക്യാൻസർ ബാധിച്ച്‌ ദീർഘനാൾ ചികിത്സയിലിരുന്ന ശേഷമാണ് ലാൽസൻ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തൃശൂർ ജില്ലയിലെ പുള്ളിൽ വെച്ചാണ് സമാഹരിച്ച തുക ലാൽസന്റെ ഭാര്യ സ്റ്റെഫിക്ക് കൈമാറിയത്. കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ഐവൈസിസി സ്ഥാപക ജനറൽ സെക്രട്ടറി ബിജു മലയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഒ ജെ ജെനിഷ്, മണ്ഡലം പ്രസിഡന്റ് ഡെൽമാസ്‌ സി.പി, എന്നിവർ പങ്കെടുത്തു. ഐവൈസിസി മുൻ ഭാരവാഹികളായ സേവ്യർ പുള്ള്, പ്രസാദ് കഴക്കൂട്ട്, സഹീർ വരദൂർ, ഷിൻറ്g ലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

Most Viewed