കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു


മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാ സമ്മേളനം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം വനിതാ വേദി പ്രസിഡന്റ് ബിസ്മിരാജിന്റെ അധ്യക്ഷതയിൽ ബികെഎസ് വനിതാ വേദി മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ മോഹിനി തോമസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷീജ ജയൻ മുഖ്യപ്രഭാഷണവും നടത്തി. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ഈ പ്രതിസന്ധി കാലത്തു വനിതാ വിഭാഗം നടത്തിയ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. ജോ. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് രാജി ചന്ദ്രൻ നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാവിഷയ പ്രഭാഷണവും നടത്തുകയും ചെയ്തു. വനിതാ വേദി കോർഡിനേറ്റർ മനോജ് ജമാൽ, കെപിഎ. ട്രഷറർ രാജ് കൃഷ്ണൻ, കെപിഎ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, കെപിഎ സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. വനിതാ വിഭാഗത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. എന്റർടൈൻമെന്റ് സെക്രട്ടറി ജിഷ വിനു നന്ദി പറഞ്ഞു.

You might also like

Most Viewed