മലർവാടി ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ മുഹറഖ് ഏരിയാ രജിസ്ട്രേഷൻ ആരംഭിച്ചു


മനാമ: ആഗോളാടിസ്ഥാനത്തിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മലർവാടി ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനപരീക്ഷാ 2021 രജിസ്ട്രേഷന് മുഹറഖ് ഏരിയയിൽ തുടക്കം കുറിച്ചു. വിദ്യാർഥിനികളായ അശ്വതി ഷൈജു, അൻഷിബ റാഫി എന്നിവർ സ്വയം രജിസ്ട്രർ ചെയ്തായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മുഹറഖ് ഏരിയാ മലർവാടി രക്ഷാധികാരി എ.എം. ഷാനവാസ്, ഏരിയാ മലർവാടി സഹ രക്ഷാധികാരി ശബീറ മൂസ, ഇബ്നുൽ ഹൈഥം സ്കൂൾ അധ്യാപിക ധന്യ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

You might also like

Most Viewed