കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ വിൽപ്പന: ഏഷ്യൻ വംശജർക്ക് ശിക്ഷ വിധിച്ച് കോടതി


മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വിറ്റുവെന്ന കാരണത്താൽ ഏഷ്യൻ വംശജരായ നാല് പേർക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പേർക്ക് പിഴയോടെയുള്ള ജയിൽ ശിക്ഷയും, ഒരാൾക്ക് പിഴശിക്ഷയുമാണ് വിധിച്ചത്. കഴിഞ്ഞ മെയ് മാസമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷയും അയ്യായിരം ദിനാർ പിഴയുമാണ് ശിക്ഷയായി നൽകിയത്. മൂന്നാം പ്രതിക്ക് മൂന്ന് വർഷത്തെ തടവും രണ്ടായിരം ദിനാർ പിഴയും വിധിച്ചപ്പോൾ നാലാം പ്രതിക്ക് അയ്യായിരം ദിനാർ പിഴയാണ് ശിക്ഷയായി ലഭിച്ചത്. ശിക്ഷകൾ പൂർത്തിയാക്കിയതിന് ശേഷം നാല് പേരെയും നാട് കടത്തും. കാലാവധി കഴിഞ്ഞ എൺപതിനായിരം ഉത്പന്നങ്ങളാണ് ഹംലയിൽ നിന്നുള്ള വേർഹൗസിൽ വെച്ച് 2020 മാർച്ച് മാസം പിടികൂടിയത്.

You might also like

Most Viewed