സംസ്ഥാനത്ത് ഉള്ളിവില റെക്കോർഡിൽ


തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്ളിയുടെ വില റെക്കോർഡിലെത്തി. കിലോയ്ക്ക് 100 രൂപയാണ് നിലവിൽ ഉള്ളിയുടെ വിപണിവില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണു കരുതുന്നത്. മൊത്തവിപണികളിൽ 90 രൂപയും ചില്ലറവിപണികളിൽ നൂറിനു മുകളിലുമാണ് വില. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന വിലയാണ് ഇപ്പോൾ നൂറിനു മുകളിൽ എത്തിയിരിക്കുന്നത്.

തമിഴ്നാട്, ആന്ധ്രാ തുടങ്ങി ഉള്ളി ഉൽപാദക സംസ്ഥാനങ്ങളിലെ വരൾച്ചയാണ് ഉള്ളിവില ഇത്രയും ഉയരാൻ കാരണമായത്. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തൽ.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed