വോ­ഡഫോ­ൺ­- ഐഡി­യ ലയനം : സെ​​­​​ബി­ വി​​­​​ശ​ദീ​​­​​ക​ര​ണം തേ​​­​​ടി­


ന്യൂഡൽഹി: ആദിത്യ ബിർള ഗ്രൂപ്പിനോട് ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മിലുള്ള ലയന തീരുമാനത്തിൽ സെബി വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ലയനാനുമതിക്കായി ഐഡിയ സെബിയെ സമീപിച്ചിരുന്നു. ലയനത്തിൽ മെർച്ചന്‍റ് ബാങ്കർ കൂടി ചേരുന്നതിനെക്കുറിച്ചാണ് സെബി വിശദീകരണം ആരാഞ്ഞത്.

മാർച്ചിലാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയനകാര്യങ്ങൾ വെളിപ്പെടുത്തിയത്. ലയനത്തിലൂടെയുള്ള പുതിയ കന്പനിയിൽ ബ്രിട്ടീഷ് കന്പനിയായ വോഡഫോണിന് 45.1 ശതമാനം ഓഹരിയും ഐഡിയയുടെ മാതൃ കന്പനിയായ ആദിത്യ ബിർള ഗ്രൂപ്പിന് 26 ശതമാനം ഓഹരിയുമാണ് ലഭിക്കുക. ശേഷിക്കുന്ന 28.9 ശതമാനം ഓഹികളും മറ്റു ഓഹരിയുടമകൾക്കായിരിക്കും. 

You might also like

Most Viewed