ആള്‍ട്ടോയെ പിന്തള്ളി ഏറ്റവുമധികം വിറ്റുപോകുന്ന കാറായി മാരുതി സ്വിഫ്റ്റ്


ന്യൂഡല്‍ഹി : ആള്‍ട്ടോയെ മറികടന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കാറായി മാരുതി സുസുകി സ്വിഫ്റ്റ്. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് സ്വിഫ്റ്റിന്റെ മുന്നേറ്റം വ്യക്തമായത്. ഏറ്റവുമധികം വിറ്റുപോകുന്ന പത്ത് മോഡലുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണെങ്കില്‍ മറ്റ് മൂന്ന് മോഡലുകള്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്റേതാണ്.

അടുത്ത വര്‍ഷമാദ്യം സ്വിഫ്റ്റിന്റെ പുതു തലമുറ മോഡല്‍ അവതരിപ്പിക്കാനിരിക്കുകയാണെങ്കിലും സ്വിഫ്റ്റിന്റെ ജനപ്രീതിയെ അതൊന്നും ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 51.98 ശതമാനം വര്‍ധനയോടെ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റുപോയത്. എന്‍ട്രി ലെവല്‍ കാറായ മാരുതി സുസുകി ആള്‍ട്ടോ 35.97 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ രണ്ടാം സ്ഥാനത്തെത്തി.

മാരുതി സുസുകി വാഗണ്‍ആര്‍ നാലാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറി. ഹ്യുണ്ടായ് ഹാച്ച്ഹാക്കായ എലൈറ്റ് i20 അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഗ്രാന്റ് i10 ആറാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തെത്തിയ മാരുതി സുസുകി വിറ്റാര ബ്രെസ്സയും എട്ടാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ഹ്യുണ്ടായ് ക്രേറ്റയുമാണ്. ഡിസയര്‍ ടൂര്‍ ആണ് ഒമ്പതാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് മാരുതി സുസുകി സെലേറിയോ ഹാച്ച്ബാക്കാണ്.

You might also like

Most Viewed