ചരിത്രത്തിലാദ്യമായി സെൻസെക്സ് 31,000 കടന്നു


ദില്ലി : ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 31,000 പോയിന്റ് കടന്നു. കൂടാതെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,600 ഉം കടന്നു. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഇന്നാണ് സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രനേട്ടത്തിലെത്തിയിരിക്കുന്നത്.

ഏപ്രില്‍ 26 നായിരുന്നു സെന്‍സെക്‌സ് 30,000 ലെത്തിയത്. 21 ദിവസം കൊണ്ടാണ് അത് 31,000ത്തിൽ എത്തിയത്. ഈ കാലയളവില്‍ മൂന്ന് ഓഹരികള്‍ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 32 ഓഹരികള്‍ 50 ശതമാനത്തിലേറെയും 167 ഓഹരികള്‍ 20 ശതമാനത്തിലേറെയും നേട്ടം കൈവരിച്ചു.

 

You might also like

Most Viewed