ജിഎസ്‌ടി : ജാഗ്വർ, ലാൻഡ് റോവർ വാഹനങ്ങൾക്ക് 12 ശതമാനം വരെ വിലക്കുറവ്


ന്യൂഡൽഹി : ചരക്ക് സേവന നികുതി (ജിഎസ്‌ടി)യുടെ അടിസ്ഥാനത്തിൽ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ജാഗ്വർ, ലാൻഡ് റോവർ കന്പനികൾ 12 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈയ് 1 മുതൽ വിവിധ മോഡലുകളനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയിൽ വ്യത്യാസമുണ്ടാകും. വിലയിലുള്ള വ്യത്യാസവും മറ്റു ആനുകൂല്യങ്ങളും ഇപ്പോഴത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

നിലവിൽ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയിൽ ജാഗ്വർ എക്സ്ഇ, എക്സ്എഫ്, എക്സ്ജെ, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക് എന്നീ അഞ്ച് മോഡലുകളാണ് നിർമ്മിക്കുന്നത്. ജാഗ്വർ എക്സ്ഇ 2 ലക്ഷം മുതൽ 5.7 ലക്ഷം രൂപവരെയും ജാഗ്വർ എക്സ്ജെ യ്ക്ക് 4 ലക്ഷം മുതൽ 10.9 ലക്ഷം രൂപ വരെയും ലാൻഡ് റോവർ മോഡലുകൾക്ക് 3 ലക്ഷം രൂപവരെയും വില കുറയും.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed