കേ​​​​­​​​​ര​​ളത്തിൽ​​ റെ​​​​­​​​​ക്കോഡ് വി​​​​­​​​​ൽ‍­പ്പ​​നയു­മാ­യി­ എം ​​ഫോ­ൺ


കൊ­ച്ചി­ : കേ­രള വി­പണി­യിൽ‍ എം ഫോ­ണിന് റെ­ക്കാഡ് വി­ൽ‍­പ്പന. പ്രമു­ഖ സ്മാർട് ഫോൺ ബ്രാ­ൻ­ഡു­കൾ­ക്ക് വെ­ല്ലു­വി­ളി­യാ­വു­ന്ന എക്സ്ചേ­ഞ്ച് ഓഫർ അവതരി­പ്പി­ച്ചതി­ലൂ­ടെ­യാണ് എം ഫോൺ ഈ നേ­ട്ടം കൈ­വരി­ച്ചത്. മറ്റു­ ബ്രാ­ൻ‍ഡു­കൾ‍ ഉപയോ­ഗി­ക്കു­ന്നവർ‍­ക്ക് അവരു­ടെ­ പഴയ ഫോ­ണു­കൾ‍ നൽ‍­കി­ എക്സ്ചേ­ഞ്ച് ഓഫറി­ലൂ­ടെ­ എം ഫോൺ സ്വന്തമാ­ക്കാ­നു­ള്ള ഓഫറാണ് കഴി­ഞ്ഞദി­വസങ്ങളിൽ കന്പനി നൽ‍­കി­യത്. പഴയ സ്മാർട് ഫോണിന് കന്പനി­ 5000 രൂ­പ വരെ­യാണ് വി­ല നൽ‍­കു­ന്നത്.

നി­ലവിൽ‍ വി­പണി­യി­ലു­ള്ള മൂ­ന്നു­ എം ഫോൺ മോ­ഡലു­കൾ‍­ക്കും ഈ ഓഫർ‍ ബാ­ധകമാ­ണ്. ഇതാ­ദ്യമാ­യി­ട്ടാണ് ഒരു­ സ്മാർട് ഫോൺ കന്പനി­ ഇത്രയും വലി­യ ഓഫർ‍ പ്രഖ്യാ­പി­ക്കു­ന്നതെ­ന്ന് പ്രമു­ഖ വ്യാ­പാ­രി­കൾ‍ പറയുന്നു.കേ­ന്ദ്ര സർ­ക്കാ­രി­ന്റെ­ പു­തി­യ നി­കു­തി­ പരി­ഷ്‌കാ­രം (ജി­.എസ്.ടി­) നി­ലവിൽ വരു­ന്നതി­ന് മു­ന്പ് ഉപഭോ­ക്താ­ക്കൾ­ക്ക് പരമാ­വധി­ സൗ­ജന്യങ്ങൾ കി­ട്ടു­ന്ന രീ­തി­യി­ലാണ് എം ഫോ­ണി­ന്റെ­ പു­തി­യ ഓഫർ.


കേ­രളത്തി­ലെ­ 1200ൽ അധി­കം പ്രമു­ഖ മൊ­ബൈൽ റീ­ടൈൽ ഷോ­പ്പു­കളു­മാ­യി­ സഹകരി­ച്ചാണ് എംഫോൺ ഈ ഓഫർ നൽ­കി­യത്. ഏറെ­ സവി­ശേ­ഷതകളും മി­കച്ച ഫീ­ച്ചറു­കളും സ്വന്തമാ­യു­ള്ള എം ഫോൺ മോ­ഡലു­കൾക്ക് കേ­രളത്തിൽ മാ­ത്രമാണ് ഇത്രയും മി­കച്ച ഒരു­ ഓഫർ നൽ­കയി­രി­ക്കു­ന്നത്.

ഇന്ത്യയിൽ‍ ആദ്യമാ­യി­ ഡെ­ക്കാ­ കോർ‍ പ്രൊ­സസർ‍ അവതരി­പ്പി­ച്ച മോ­ഡലാണ് എം ഫോൺ 8. 5.5 ഫുൾ‍ എച്ച്.ഡി­ ഐ.പി­.എസ് എൽ‍­.സി­.ഡി­ ഡി­സ്പ്ലേ­ 401 പി­.പി­.ഐ ദൃ­ശ്യ മി­ഴി­വോ­ടെ­ മറ്റു­ മോ­ഡലു­കളിൽ‍ നി­ന്ന് മു­ന്നേ­റി­ നി­ൽ‍­ക്കു­ന്നു­. ഇതി­നാണ് കൂ­ടു­തൽ‍ ആവശ്യക്കാർ‍ ഉണ്ടാ­യത്. ഉപയോ­ക്താ­വിന് പ്രയോ­ഗി­കമാ­കു­ന്ന 64 ജി­ബി­ ഇന്‍റേ­ണൽ സ്റ്റോ­റേ­ജി­ന് പു­റമെ­ 256 ജി­ബി­ മൈ­ക്രോ­ എസ്ഡി­ വഴി­ സ്റ്റോ­റേജ് കൂ­ട്ടു­വാൻ‍ മൈ­ക്രോ­ ഹൈ­ബ്രിഡ് ഡ്യൂ­വൽ‍ സിം പോ­ർ‍­ട്ടാണ് എം ഫോൺ 8 ൽ‍ ഉപയോ­ഗി­ച്ചി­രി­ക്കു­ന്നത്. കൂ­ടാ­തെ­ വയർ‍­ലെസ് ചാ­ർ‍­ജിംഗ് സൗ­കര്യമു­ണ്ട്.

You might also like

Most Viewed