ജി­യോ­ 4ജി­ ഫീ­ച്ചർ‍ ഫോൺ പു­റത്തി­റക്കു­ന്നു­: വി­ല 500 രൂ­പ


മുംബൈ: വീണ്ടും ഞെട്ടിക്കാൻ‍ റിലയൻ‍സ് ജിയോ വരുന്നു. റിലയൻ‍സ് ജിയോയുടെ 4ജി ഫീച്ചർ‍ ഫോൺ‍ ഈ മാസം പുറത്തിറക്കും. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വില. ജിയോ അവതരിപ്പിച്ചതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും മികച്ച ഓഫർ കൂടിയാണിത്. ജിയോ ഫൈ വാങ്ങുന്നവർക്കാണ് 509 രൂപയ്ക്ക് 224 ജിബി ഡേറ്റ ലഭിക്കുക. ജൂൺ 30 ന് ഫ്രീ ഓഫറുകൾ അവസാനിച്ചു. 309 രൂപ പാക്കേജിന്റെ കാലാവധി ജൂലൈ 31 നും അവസാനിക്കും. എന്നാൽ വരിക്കാരെ പിടിച്ച നിർത്താൻ പുതിയ ഓഫറുകളുമായി ജിയോ വീണ്ടും എത്തിയിരിക്കുകയാണ്.

ജൂലായ് 21ന് നടക്കുന്ന റിലയൻ‍സ് ഇൻ‍ഡസ്ട്രീസിന്റെ വാർ‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോൺ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. 

വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചർ‍ ഫോൺ‍ ഹാൻ‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സ്റ്റ് ആദ്യവാരത്തിലൊ ഫോൺ വിപണിയിലെത്തും. ഉപഭോക്താക്കൾക്ക് ഡേറ്റ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ഓഫറാണ് റിലയൻസ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ പ്ലാൻ ജിയോഫൈ ഉപയോക്താക്കൾക്ക് മാത്രം പരിമിതമാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിയോ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ജിയോ സമ്മർ സർപ്രൈസ്, ജിയോ ധൻ എന്നിവ അവതരിപ്പിച്ചു വരിക്കാരെ പിടിച്ചുനിർത്തി. തുടർന്നും ബണ്ടിൽഡ് ഡേറ്റ, അൺലിമിറ്റഡ് കോളുകൾ, എസ്.എം.എസ്, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ തുടർന്നും ലഭിക്കുന്നതിന് മാസം തോറും ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യേണ്ടി വരും.

You might also like

Most Viewed