ബെ­നെ­ലി­ ടൊ­ർ‍­ണാ­ഡോ­ 302 വരു­ന്നു­


ന്യൂഡൽഹി : ഇറ്റാലിയൻ ഇരുചക്ര വാഹന നിർ‍മ്മാതാക്കളായ ഡിഎസ്കെ ബെനെലിയുടെ പുതിയ സ്പോർ‍ട്സ് ബൈക്ക് ഇന്ത്യയിലെത്തിക്കുന്നു. സ്പോർ‍ട്സ് നിരയിലെ പ്രമുഖൻ ടൊർ‍ണാഡോ 302 ഈ മാസം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് കന്പനി അറിയിച്ചു. 25000 രൂപ ടോക്കൺ നൽ‍കി രാജ്യത്തെ വിവിധ ബെനെലി ഷോറൂമുകളിൽ ‍‍നിന്ന് വാഹനം ബുക്ക് ചെയ്യാം. 

2015 മിലാൻ ഓട്ടോ എക്സ്പോയിലായിരുന്നു ടൊർ‍ണാഡോ അവതരിപ്പിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ഡൽ‍ഹി ഓട്ടോ എക്സ്പോയിൽ‍ ടൊർ‍ണാഡോ കൺസെപ്റ്റ് മോഡൽ‍ ബെനെലി അവതരിപ്പിച്ചിരുന്നു. നീണ്ട ഒന്നര വർ‍ഷത്തിന് ശേഷമാണ് പ്രൊഡക്ഷൻ സ്പെക്ക് ഇന്ത്യയിൽ‍ അവതരിക്കുള്ള തയ്യാറെടുപ്പുകൾ‍ കന്പനി പൂർ‍ത്തിയാക്കിയത്. 

ബെനെലി കുടുംബത്തിലെ തലമുതിർ‍ന്ന TNT 300−ന്റെ പിൻ‍തലമുറക്കാരനാണ് പുതിയ അതിഥിയായ ടൊർ‍ണാഡോ 302. വാഹനത്തിന്റെ രൂപവും സ്പോർ‍ട്ടീ ഫീച്ചേർ‍സ് പ്രകടമാക്കുന്ന ആദ്യ ടീസർ‍ ഇതിനോടകം കന്പനി പുറത്തിറക്കി. മുന്നിൽ‍ ട്വിൻ ഡിസ്ക് ബ്രേക്സ് വരുന്ന ഈ ശ്രേണിയിലെ ഏക മോഡലാണ് ടൊർ‍ണാഡോ. സുരക്ഷയ്ക്ക് പ്രാധാന്യം നൽ‍കി ഓപ്ഷണലായി എബിഎസ് (ആന്റി−ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉൾ‍പ്പെടുത്തും. 190 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 300 സിസി ടൂ സിലിണ്ടർ‍ ലിക്വിഡ് കൂൾ‍ഡ് ഫോർ‍ സ്ട്രോക്ക് എഞ്ചിൻ 36 ബിഎച്ച്പി കരുത്തും 27 എൻ‍എം ടോർ‍ക്കുമേകും. 

സ്റ്റീൽ‍ ട്യൂബ് ട്രെല്ലിസ് ഫ്രെമിൽ‍ നിർ‍മ്മിച്ചതിനാൽ‍ വളവുകളിലും മറ്റും ബാലൻസ് നഷ്ടപ്പെടാതെ കൂടുതൽ‍ സ്ഥിരതയാർ‍ന്ന പെർ‍ഫോമെന്‍സ് കാഴ്ചവയ്ക്കാനും സാധിക്കും. ഏകദേശം 4 ലക്ഷം രൂപയ്ക്കുള്ളിലാകും വിപണി വില.

You might also like

Most Viewed