8.50 ലക്ഷം ഡീ­സൽ കാ­റു­കൾ ഓഡി­ തി­രി­ച്ചു­വി­ളി­ക്കു­ന്നു­


ഫ്രാങ്ക് ഫർട്ട് : ജർമ്മൻ വാഹന നിർമ്മാതാക്കളായ ഓഡി എജി 8,50,000 ഡീസൽ കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങുന്നു. യുഎസ്, കാനഡ ഒഴികെയുള്ള രാജ്യങ്ങളിൽ വിറ്റഴിക്കപ്പെട്ട ആറ്, എട്ട് സിലിണ്ടർ‍ ഡീസൽ‍ എൻജിനുള്ള കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇതേ എൻജിനുള്ള പോർഷെ, ഫോക്സ്വാഗൺ വാഹനങ്ങൾക്കും സൗജന്യ സേവനം ലഭ്യമാണെന്നും ഓഡി അറിയിച്ചു. 

കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കാനാണ് പുതിയ നടപടി. മലിനീകരണം സംബന്ധിച്ച വിവാദത്തിൽ കുടുങ്ങിയതിന് ശേഷം ഇയു5, ഇയു6 ഡീസൽ എൻജിനുള്ള കാറുകളിൽ റെട്രോഫിറ്റ് ചെയ്യാമെന്ന് ഓഡി വാഗ്ദാനം ചെയ്തിരുന്നു.

You might also like

Most Viewed