കീ­വൺ‍ ലി­മി­റ്റഡ് എഡി­ഷൻ‍ ഫോ­ണു­മാ­യി­ ബ്ലാ­ക്ക്ബെ­റി­ ഇന്ത്യയിൽ‍


ന്യൂഡൽ‍ഹി : കനേഡിയൻ‍ സ്മാർ‍ട്ട്‌ ഫോൺ‍ നിർ‍മ്മാതാക്കളായ ബ്ലാക്ക്ബെറി തങ്ങളുടെ ഫ്ളാഗ്ഷിപ് ഹാൻ‍ഡ്സെറ്റായ ‘ബ്ലാക്ക്ബെറി കീവൺ‍ ‘  ലിമിറ്റഡ്‌ എഡിഷൻ‍ ബ്ലാക്ക് ഇന്ത്യയിൽ‍ അവതരിപ്പിച്ചു. ഓപ്റ്റിമസ് ഇൻ‍ഫ്രാകോം എന്ന ഇന്ത്യൻ‍ കന്പനിയുമായി സഹകരിച്ചാണ് ബ്ലാക്‌ബെറി ഇത്തവണ ഫോൺ ഇന്ത്യയിൽ‍ നിർ‍മ്മിച്ച് വിതരണത്തിനെത്തിക്കുന്നത്. 2017ലെ മൊബൈൽ‍ വേൾ‍ഡ് കോൺ‍ഗ്രസിലാണ് കീവൺ‍ ആദ്യമായി ലോകത്തിന് മുന്നിൽ‍ അവതരിപ്പിച്ചത്. ഫീച്ചറുകളിൽ‍ ചെറിയ മാറ്റങ്ങൾ‍ വരുത്തിയാണ് ബ്ലാക്ക്‌ബെറി കീവൺ‍ ഇന്ത്യൻ‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

39,990 രൂപയാണ് വില. ഇന്നലെ  മുതൽ‍ ആമസോണിലൂടെ മാത്രമായി ഫോൺ ലഭ്യമാകും. ഡ്യുവൽ‍ സിം കാർ‍ഡ്‌ സംവിധാനത്തോടെ വരുന്ന ആദ്യത്തെ ബ്ലാക്ക്ബെറി ഫോണാണ് കീവണ്ണിന്റെ ഇന്ത്യൻ‍ എഡിഷൻ‍. ഈ സ്മാർ‍ട്ട്‌ ഫോണിനൊപ്പം വോഡഫോൺ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾ‍ക്ക് മൂന്ന് മാസത്തേക്ക് 75 ജിബി ഇന്റർ‍നെറ്റ് ഡേറ്റ സൗജന്യമായി ലഭിക്കും. ബ്ലാക്‌ബെറി ഫോണുകളുടെ തനത് മാതൃകയിലുള്ള ക്യുവർ‍ട്ടി കീബോർ‍ഡാണ് ഫോണിന്‍റെ പ്രധാന സവിശേഷത. 

ഫെബ്രുവരിയിൽ‍ മൊബൈൽ‍ വേൾ‍ഡ് കോൺ‍ഗ്രസിലാണ് ബ്ലാക്ക്ബെറി കീവൺ‍ ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ‍ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഈ ഫോൺ ലഭ്യമാണ്. 4.5 ഇഞ്ച്‌ പോറലിനെ ചെറുക്കുന്ന ഐപിഎസ് ഫുൾ‍ എച്ച്ഡി (1080x1920 പിക്സൽ‍) റസലൂഷനും 433 പിപിഐ പിക്സൽ‍ ഡെൻ‍സിറ്റിയുമുള്ള ഡിസ്പ്ലേയോട് കൂടിയാണ് ബ്ലാക്ക്ബെറി കീവൺ ലിമിറ്റഡ് എഡിഷൻ‍ ബ്ലാക്ക് വരുന്നത്. ഫോണിന്‍റെ സുരക്ഷയ്ക്കായി ബ്ലാക്‌ബെറിയുടെ ഡിടെക് ആപ്ലിക്കേഷനും ബ്ലാക്ക്‌ബെറി പാസ് വേഡ് കീപ്പർ‍ ആപ്പും ഫോണിലുണ്ടാവും. 

ഒപ്പം ബ്ലാക്ക്‌ബെറി ഹബ്, ബ്ലാക്‌ബെറികലണ്ടർ‍, പ്രൊഡക്റ്റിവിറ്റി എഡ്ജ്, ബ്ലാക്‌ബെറി വർ‍ക്‌സ്‌പേസെസ് എന്നിവയും ഫ്‌ളാഗ്ഷിപ്പ് മോഡലിൽ‍ ഉണ്ടാവും. സോണി ഐഎംഎക്സ് 378 സെൻ്‍‍സറോട് കൂടിയ 12 മെഗാപിക്സൽ‍ ക്യാമറയാണ് ബ്ലാക്ക്ബെറി കീവൺ‍ ലിമിറ്റഡ് എഡിഷനുള്ളത്. ഇതേ സെൻ‍സറാണ് ഗൂഗിൾ‍ പിക്സൽ‍ സ്മാർ‍ട്ട്‌ഫോണുകളിലും‍‍‍‍ ഉപയോഗിച്ചിരിക്കുന്നത്. f/2.0 അപേർ‍ച്ചറോടും ഡുവൽ‍−ടോൺ‍ എൽ‍ഇഡി ഫ്ളാഷോടും കൂടിയാണ് വരുന്നത്. ഇതിൽ‍ 4K  വിഡിയോ വരെ അനായാസം റെക്കോർ‍ഡ്‌ ചെയ്യാം. 

You might also like

Most Viewed