ജനറൽ മോ­ട്ടോ­ഴ്സ് ഇന്ത്യൻ വി­പണി­യിൽ നി­ന്ന്­ പടി­യി­റങ്ങു­ന്നു­


ന്യൂ‍‍‍‍ഡൽഹി : ഇന്ത്യൻ വിപണിയിലെ അഞ്ചാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സ് വിപണിയിൽ നിന്നു പടിയിറങ്ങുന്നു. ഷെവർലെ മോഡലുകളുടെ വിൽപന ഈ ഡിസംബർ വരെയെ ഉണ്ടാവുകയുള്ളു. 

ആഗോള ഭീകരൻ എന്ന വിശേഷണമാണ് ജനറൽ മോട്ടോഴ്സ് എന്ന അമേരിക്കൻ കാർ നിർമാണ കന്പനിക്കുള്ളത്. 2015ൽ‍ ആണ് ലോകത്തെന്പാടും വിപണി കണ്ടെത്തിയ ജി.എം 50കോടി കാറുകൾ വിറ്റഴിച്ചതിന്റെ ആഘോഷം പൊടിപൂരമായി കൊണ്ടാടിയത്. എന്നാൽ‍ ഇന്ത്യൻ വിപണി കുതിച്ചു കയറുന്പോൾ ജി.എം പിന്നോക്കം പോവുകയായിരുന്നു. മോഡൽ വൈവിധ്യങ്ങൾ കുറഞ്ഞതാണോ വിൽപനാനന്തര സേവനത്തിലെ പാളിച്ചയാണോ എന്താണെന്നറിയില്ല വിപണിയും ഉപഭോക്താവും ഷെവർലെയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 2016∠17 സാന്പത്തിക വർഷം 25,823 യുണിറ്റുകൾ മാത്രമാണ് ഷെവർലെ ഇന്ത്യയിൽ വിറ്റത്. ഇന്ത്യയുടെ മൊത്തം കാർ വിപണിയുടെ 0.85 ശതമാനം മാത്രം. 

ജനറൽ മോട്ടോഴ്സിന്റെ ഷെവർലെ കാറുകളും ബെഡ്‌ഫോഡ് ട്രക്കുകളും ബസ്സുകളുമൊക്കെ 1920 കളിൽ‍ത്തന്നെ ഇന്ത്യൻ നിരത്തുകളിലെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ വാഹന നിർമ്മാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റു വിദേശ കന്പനികൾക്കൊപ്പം ജി.എമ്മും ഇന്ത്യ വിടാൻ കാരണമായി. 

ജനറൽ മോട്ടോഴ്സ് 1994ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സുമായി തുടങ്ങിയ പങ്കാളിത്തം അ‍ഞ്ചു വർഷമേ നീണ്ടുള്ളു. 1999 മുതൽ സ്വതന്ത്രമായി പ്രവർത്തനം തു‍‍‍‍ടങ്ങി.  ജിഎമ്മിന്റെ തന്നെ കന്പനിയായ ഒാപ്പലിന്റെ മോഡലുകളുമായാണ് വിപണി പിടിക്കാൻ തുടങ്ങിയത്. ഓപ്പൽ ആസ്ട്രയായിരുന്നു ആദ്യ മോഡൽ. തുടർന്ന് ഓപ്പലിന്റെ തന്നെ കോഴ്സയും അതിന്റെ വകഭേദങ്ങളും ഇതോടൊപ്പം ഓപ്പൽ വെക്ട്ര എന്ന വലിയ സെഡാനും വിപണിയിലെത്തി. ഇക്കാലയളവിൽത്തന്നെ ഫോറസ്റ്റർ എന്ന േസ്റ്റഷൻ വാഗണിലൂടെ ഷെവർലെ ബ്രാൻഡ് വീണ്ടും ഇന്ത്യയിലെത്തിച്ചു. ക്രമേണ ഓപ്പൽ ബ്രാൻഡ് വാഹനങ്ങൾ നിർത്തി ഷെവർലെയുടെ ഒരു ശ്രേണി കൊണ്ടുവരാനായി ശ്രമം തുടങ്ങി. ഇക്കൂട്ടത്തിൽ ടവേര, സ്പാർക്ക്, ബീറ്റ് ഒപ്ട്ര എന്നിവയ്ക്കു മോശമില്ലാത്ത വിൽപനയുണ്ടയിരുന്നു. എങ്കിലും നിർമാണ രംഗത്തെ മുടക്കുമുതലിനനുസരിച്ചുള്ള വിൽപന കിട്ടാത്തതിനാൽ തങ്ങളുടെ ചൈനീസ് പങ്കാളിയുടെ സെയിൽ, എൻജോയ് എന്നീ ഉൽപന്നങ്ങളുമായി ഒരു അവസാന ശ്രമംകൂടി നടത്തി. അതും ഗുണം ചെയ്തില്ല. രണ്ടാമത്തെ അങ്കത്തിനു ജിഎം ‌ഇന്ത്യയിലെത്തുന്പോൾ വിരലിൽ എണ്ണാവുന്ന മോഡലുകളേ വിപണിലുണ്ടായിരുന്നുള്ളു. 

ഇന്ത്യൻ വിപണി ആഴത്തിൽ പഠിക്കാൻ ശ്രമിക്കാതെ അനുബന്ധ കന്പനികളുടെ ഉൽപന്നങ്ങൾ ഒന്നൊന്നായി ഷെവർലെ ബാഡ്ജുമായി പരീക്ഷണത്തിനെത്തിച്ച
താകണം ജി.എമ്മിനു തിരിച്ചടിയായത്. 

You might also like

Most Viewed