ഇൻഫോ­­­സിസ് സി.ഇ.ഒ വി­­­ശാൽ‍ സി­­­ക്ക രാ­­­ജി­­­െവച്ചു­­­ : പ്രവീൺ‍ റാ­­­വു­­­വിന് താ­­­ൽക്കാ­­­ലി­­­ക ചു­­­മതല


മുംബൈ : പ്രമുഖ ഐ.ടി കന്പനിയായ ഇൻ‍ഫോസിസിൽ നിന്നും വിശാൽ‍ സിക്ക രാജി വച്ചു. മാനേജിഗ് ഡയറക്ടർ‍ സി.ഇ.ഒ എന്നീ സ്ഥാനങ്ങളിൽ‍ നിന്നുമാണ് വിശാൽ‍ രാജി െവച്ചിരിക്കുന്നത്. ഇതേത്തുടർ‍ന്ന് യു.ബി പ്രവീൺ‍ റാവു ഇൻഫോസിസിന്റെ ഇടക്കാല എം.ഡി.യും സി.ഇ.ഒയുമായി ചാർ‍ജ് എടുത്തു. സിക്കയുടെ രാജിക്കാര്യം ഇന്ന് രാവിലെയാണ് കന്പനി അറിയിച്ചത്. രാജി സ്വീകരിച്ചതായും കന്പനി വൃത്തങ്ങൾ‍ അറിയിച്ചു. ഉടൻ‍ തന്നെ വിശാലിന്റെ പിൻ‍ഗാമിയെ കണ്ടെത്തുമെന്നും കന്പനി അറിയിച്ചു. 

വിശാൽ‍ സിക്കയെ ഇൻ‍ഫോസിസിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടായി നിയമിച്ചിട്ടുണ്ട്, അത് തുടരും. ചിലർ‍ നടത്തിയവ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് രാജിക്ക് കാരണമെന്ന് കത്തിൽ‍ പറയുന്നു. സി.ഇ.ഒ സ്ഥാനത്ത് മൂന്ന് വർ‍ഷം തികച്ച ശേഷമാണ് വിശാൽ‍ സിക്ക രാജി െവയ്ക്കുന്നത്. ആഗോള സാന്പത്തിക പ്രതിസന്ധികളിൽ‍പ്പെട്ട് കന്പനിക്ക് ഉള്ളിൽ‍ നിന്നും പുറത്തുനിന്നും നിരവധി വെല്ലുവിളികളാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ തടസങ്ങളാണ് ഇതിന് കാരണമായി കണ്ടിരുന്നത്.

2016 - 17 വർ‍ഷത്തിൽ‍ ശന്പള ഇനത്തിൽ‍ ഇദ്ദേഹം വാങ്ങിയത് 43 കോടി രൂപയായിരുന്നു. 2020ൽ‍ 20 ബില്യൺ‍ ഡോളറാണ് വിറ്റുവരവായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ‍ കന്പനിയുടെ ഓഹരി വിലയിൽ‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിനെ തുടർന്നാണ് രാജി. വിശാൽ‍ സിക്കയുടെ പ്രവർ‍ത്തന രീതികളിൽ‍ മുൻ‍ ചെയർ‍മാനും സ്ഥാപകരിൽ‍ ഒരാളുമായ നാരായണമൂർ‍ത്തിയടക്കം പലതവണ പരസ്യമായി രംഗത്ത് വന്നിരുന്നു. 

അതേസമയം വിപണിയിൽ‍നിന്ന്‌ ഓഹരികൾ‍ തിരിച്ച്‌ വാങ്ങൽ‍ പ്രഖ്യാപിച്ചതോടെ ഇൻഫോസിസിന്റെ ഓഹരികളുടെ മൂല്യം നാല് ശതമാനം വർദ്‍ധിച്ചു. ഓഹരികൾ‍ തിരിച്ചു വാങ്ങാൻ‍ ഉദ്ദേശിക്കുന്നതായി കന്പനി തന്നെയാണ്‌ വ്യക്തമാക്കിയത്‌. 19ന്‌ ചേരുന്ന കന്പനിയുടെ ഡയറക്ടർ‍ ബോർ‍ഡ്‌ യോഗത്തിൽ‍ ഇതിനെപ്പറ്റി അന്തിമ തീരുമാനമാകും.

You might also like

Most Viewed