എംഇസി­ ഓൺ­ലൈൻ ഉപഭോ­ക്താ­ക്കൾ­ക്ക് ഐഫോൺ 7 നേ­ടാൻ അവസരം


മനാമ : പ്രമുഖ പണമിടപാട് സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് കന്പനി (എംഇസി)യുടെ വെബ് സൈറ്റായ www.mec.com.bhലൂടെ  പണമയക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഐ ഫോൺ7 മൊബൈൽ ഫോണാണ്. ഓൺലൈൻ സേവനത്തിലേയ്ക്ക് ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ആഗസ്റ്റ് 20 മുതൽ നവംബർ 19 വരെയാണ് ലഭ്യമാകുക. ഫക്രൂ ടവറിലെ കന്പനി ഹെഡ് ക്വാർട്ടേഴ്സിൽ കന്പനി പ്രതിനിധികളുടെയും ഓൺലൈൻ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിലാണ് പ്രമോഷൻ പദ്ധതികൾ പ്രഖ്യാപിച്ചത്.

‘‘2017 മെയ് മാസത്തിലാണ് എംഇസി ഓൺലൈൻ മണി ട്രാൻസ്‌ഫർ ആരംഭിച്ചത്. ബഹ്‌റൈനിൽ നിന്നും വേഗത്തിലും സുരക്ഷിതമായും പണം കൈമാറ്റം നടത്താൻ എംഇസി പോർട്ടൽ തിരഞ്ഞെടുത്തതിന് പ്രവാസി സമൂഹത്തോട് നന്ദിയുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ഈ സൗകര്യം എവിടെനിന്ന് വേണമെങ്കിലും ഉപയോഗിക്കാനാകും. റേറ്റ് അലേർട്ട്, സ്റ്റോർ ഇൻസ്‌ട്രക്ഷൻ റിമൈൻഡറുകൾ തുടങ്ങി ഒരു എംഇസി ബ്രാഞ്ചിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഓൺലൈനിൽ ലഭ്യമാണ്” എന്ന് എംഇസി ജനറൽ മാനേജർ രാജേഷ് എം.പി പറഞ്ഞു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed