എസ്.ബി­.ഐയു­ടെ­ പു­തി­യ ചെ­യർ‍­മാ­നാ­യി­ രജനീഷ് കു­മാ­റി­നെ­ നി­യമി­ച്ചു­


ന്യൂഡൽഹി : ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്.ബി.ഐ) രജനീഷ് കുമാർ നയിക്കും. നിലവിൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായ രജനീഷ് കുമാർ, മൂന്നു വർഷക്കാലത്തേക്ക് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയാണ് വഹിക്കുക. എസ്.ബി.ഐ ചെയർപേഴ്സണായ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് രജനീഷിന് ചെയർമാന്റെ ചുമതല നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ 37 വർഷമായി എസ്.ബി.ഐയിൽ സേവനമനുഷ്ഠിക്കുന്ന രജനീഷ് കുമാർ, എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ്സിന്റെ മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ പദവികൾ വഹിച്ചിട്ടുണ്ട്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി ബാങ്ക് ബോർഡ്സ് ബ്യൂറോ എസ്.ബി.ഐയുടെ നാല് മാനേജിംഗ് ഡയറക്ടർമാരുമായും അഭിമുഖം നടത്തിയിരുന്നു. ഇവരിൽ നിന്ന് രജനീഷിന്റെ പേരാണ് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്തത്.

ചെയർമാൻ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ വൻസാന്പത്തിക ശക്തിയായി കുതിക്കാനൊരുങ്ങുന്ന നിലവിലെ സാഹചര്യത്തിൽ ഈ പദവി ലഭിച്ചത് അഭിമാനമായാണ് കാണുന്നതെന്നും രജനീഷ് കുമാർ പറഞ്ഞു.

You might also like

Most Viewed