ഗൂ­ഗി­ളി­ന്റെ­ പു­തി­യ സ്മാ­ർ­ട്ട് ഫോ­ണെ­ത്തി­


ലണ്ടൻ :‌ ടെക്നോ പ്രേമികൾക്കു മുന്നിലേക്ക് പുതിയ സ്മാർട് ഫോണുകളുമായി ഗൂഗിളെത്തി. പലപ്പോഴായി പുറത്തു വന്ന വിവരങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചുള്ള ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ് എൽ എന്നിവയുടെ വരവ്. ആപ്പിൾ ഐഫോൺ,സാംസങ് ഗാലക്സി എന്നിവരോട് ഏറ്റുമുട്ടാനാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ അവതരിപ്പിച്ചിരിക്കുന്നത്.

ഡിസ്പ്ലേ സൈസിലും ബാറ്ററി കപ്പാസിറ്റിയിലുമാണ് രണ്ട് ഫോണുകളും തമ്മിൽ‍ പ്രധാന വ്യത്യാസം. പിക്സലിന് അഞ്ച് ഇഞ്ച് സിനിമാറ്റിക് 127 എംഎം ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ്. പിക്സൽ 2 എക്സ്‌എല്ലിന് ആറ് ഇഞ്ച് ക്യുഎച്ച്ഡിപിഒഎൽഇഡി ഡിസ്പ്ലേയും. ആൻഡ്രോയ്ഡ് 8.0.0 ഓറിയോ ഒ.എസ് അടിസ്ഥാനമാക്കിയാണു പ്രവർത്തനം. പിക്സൽ 2വിന് 2700 എം.എ.എച്ച് ബാറ്ററി, പിക്സൽ 2 എക്സ്എല്ലിന് 3520 എംഎഎച്ച് ബാറ്ററിയുമാണുള്ളത്.  രണ്ട് ഫോണുകൾക്കും പിൻക്യാമറ 12.2 മെഗാപിക്സൽ. മുൻക്യാമറ എട്ടു മെഗാപിക്സലുമാണ്. പിക്സൽ 2വിന്റെ ഇന്ത്യയിലെ വില 61,000 രൂപ (64 ജിബി), 70,000രൂപയും (128 ജിബി) പിക്സൽ 2 എക്സ് എൽ ഇന്ത്യയിലെ വില 73,000 രൂപ (64 ജിബി), 82,000 രൂപ(128 ജിബി)യുമാണ്. പിക്സൽ 2 നവംബർ ഒന്നു മുതലും പിക്സൽ 2 എക്സ്എൽ നവംബർ 15 മുതലും വിതരണം ആരംഭിക്കും.

You might also like

Most Viewed