വൻ ഓഫറു­മാ­യി­ ജി­യോ‍­‍: 399 രൂ­പയ്ക്ക് റീ­ചാ­ർ­ജ് ചെ­യ്താൽ 400 രൂ­പ തി­രി­ച്ചു­ നൽ­കും


മുംബൈ­: ദീ­പാ­വലി­യോ­ടനു­ബന്ധി­ച്ച് രാ­ജ്യത്തെ­ മു­ൻ­നി­ര ടെ­ലി­കോം സേ­വനദാ­താ­ക്കളാ­യ റി­ലയൻ­സ് ജി­യോ­ വൻ ഓഫറു­മാ­യി­ രംഗത്ത്. 399 രൂ­പയ്ക്ക് റീ­ചാ­ർ­ജ് ചെ­യ്താൽ മു­ഴു­വൻ തു­കയും തി­രി­ച്ചു­ നൽ­കു­ന്ന ക്യാ­ഷ്ബാ­ക്ക് ഓഫറാണ് ജി­യോ­ അവതരി­പ്പി­ക്കു­ന്നത്. ധൻ‍ ധനാ­ ധൻ‍ ഓഫർ‍ പ്രകാ­രം 399 രൂ­പ റീ­ച്ചാ­ർ‍ജ് ചെ­യ്യു­ന്പോ­ഴാണ് അത്രയും തന്നെ­തു­ക വൗ­ച്ചറു­കളാ­യി­ തി­രി­ച്ചു­ നൽ‍കു­ക. ഇതു­പ്രകാ­രം ലഭി­ക്കു­ന്ന അന്പത് രൂ­പയു­ടെ­ എട്ട് വൗ­ച്ചറു­കൾ‍ ഓരോ­ന്നു­വീ­തം ഓരോ­തവണ റീ­ച്ചാ­ർ‍ജ് ചെ­യ്യു­ന്പോ­ഴും ഉപയോ­ഗി­ക്കാം. ഒക്ടോ­ബർ‍ പന്ത്രണ്ടിന് ആരംഭി­ച്ച ഓഫർ‍ ദീ­പാ­വലി­യു­ടെ­ തലേ­ദി­വസമാ­യ ഒക്ടോ­ബർ‍ പതിനെട്ടിന് അവസാ­നി­ക്കും.
ജി­യോ­ ഉപഭോ­ക്താ­ക്കൾ­ക്ക് നൂറ് ശതമാ­നം ക്യാ­ഷ്ബാ­ക്ക് ലഭി­ക്കു­ന്നത് ഇത് ആദ്യമാ­ണ്. 399 രൂ­പയു­ടെ­ ജി­യോ­ ധൻ ധനാ­ പ്ലാൻ പ്രകാ­രം ഉപയോ­ക്താ­ക്കൾ­ക്ക് 84 ജി­ബി­ ഡേ­റ്റ (പ്രതി­ദി­നം 1 ജി­ബി­ നി­രക്കി­ൽ­), സൗ­ജന്യ എസ്എംഎസ്, സൗ­ജന്യ കോൾ 84 ദി­വസം വരെ­ ഉപയോ­ഗി­ക്കാം.
399 റീ­ചാ­ർ­ജ് പാ­ക്ക് ചെ­യ്യു­ന്നവർ­ക്ക് 50 രൂ­പയു­ടെ­ എട്ട് വൗ­ച്ചറു­കളാ­യാണ് ക്യാ­ഷ്ബാ­ക്ക് പണം ലഭി­ക്കു­ക. പി­ന്നീ­ടു­ള്ള റീ­ചാ­ർ­ജു­കളിൽ ഈ 50 രൂ­പയു­ടെ­ വൗ­ച്ചറു­കൾ ഉപയോ­ഗി­ക്കാം. ഒരേ­സമയം ഒരു­ വൗ­ച്ചർ മാ­ത്രമേ­ ഉപയോ­ഗി­ക്കാ­നാ­കൂ­. ഈ വൗ­ച്ചറു­കൾ നവംബർ പതിഞ്ചിന് ശേ­ഷം മാ­ത്രമേ­ ഉപയോ­ഗി­ക്കാ­നും സാ­ധി­ക്കൂ­. അതാ­യത് 309 രൂ­പയ്ക്ക് റീ­ച്ചാ­ർ‍ജ് ചെ­യ്യു­ന്പോൾ‍ 259 രൂ­പ നൽ‍കി­യാൽ‍ മതി­യാ­കും. നി­ലവിൽ‍ പ്ലാൻ‍ കാ­ലാ­വധി­ ഉള്ളവർ‍ക്കും റീ­ച്ചാ­ർ‍ജ് ചെ­യ്യാം. കാ­ലാ­വധി­ തീ­രു­ന്ന മു­റയ്ക്ക് പു­തി­യ ഓഫർ‍ പ്രാ­ബല്യത്തി­ലാ­കും.
മൈ­ ജി­യോ­ ആപ്പ്, ജി­യോ­ഡോ­ട്ട്‌കോം, ജി­യോ­ സ്റ്റോറു­കൾ‍, മറ്റ് ഓൺ‍ലൈൻ‍ പ്ലാ­റ്റു­ഫോ­മു­കൾ‍ എന്നി­വ വഴി­ റീ­ച്ചാ­ർ‍ജ് ചെ­യ്യു­ന്പോ­ഴും ഈ ആനു­കൂ­ല്യം ലഭി­ക്കും.

You might also like

Most Viewed