ഇന്ത്യയിൽ തരംഗമായി സെ­ൻ‍ഫോൺ‍ 4 സെ­ൽ‍ഫി­ പ്രൊ­


കൊച്ചി: അസൂസിൻ്റെ സെൻഫോൺ 4 സെൽഫി സീരീസ് തരംഗമാകുന്നു. പുതിയ സെൻ‍ഫോൺ‍ 4 സീരിസ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. പുതിയ സെൽ‍ഫി സീരീസിന്റെ ഭാഗമായ ആദ്യ മോഡലുകൾ‍ ഇന്ത്യയിൽ‍ അവതരിപ്പിച്ചു കഴിഞ്ഞു. 9,999 രൂപ മുതൽ‍ 23,999 രൂപ വരെയാണ് പുതിയ സെൻ‍ഫോൺ‍ സീരീസ് സ്മാർ‍ട്ട്‌ഫോണുകൾ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിക്കാൻ നിരന്നു കഴിഞ്ഞു.

മുൻ‍ഭാഗത്തെ ഇരട്ട ക്യാമറകളാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. മുൻ‍ ക്യാമറകളാണ് പ്രധാന താരങ്ങൾ‍. പരസ്യം പോലെ യഥാർ‍ത്ഥ 24 മെഗാപിക്സൽ‍ ക്യാമറയല്ല സെൻ‍ഫോൺ‍ 4  സെൽ‍ഫി പ്രൊയിലുള്ളത്. കൂടുതൽ‍ ശ്രദ്ധിച്ചാൽ‍ 24 മെഗാപിക്സലിനൊപ്പം ഡുവോ പിക്സൽ‍ എന്നൊരു മോഡ് കാണാനാകും. ഇതാണ് 24−മെഗാപിക്സൽ‍ സെൻ‍സറിനെ സ്റ്റിമുലേറ്റ് ചെയ്യുന്നത്. ലാർ‍ജ് 1.4 മൈക്രോമീറ്റർ‍ പിക്സലും f/1.8 അപേർ‍ച്ചറും ഉള്ള 12 മെഗാപിക്സൽ‍ സോണി (IMX362) സെൻ‍സറാണ് മുന്നിലെ പ്രധാന സെൻ‍സർ‍.

ഒരു സ്മാർ‌ട്ട്ഫോണിലും കാണാൻ കഴിയാത്ത സെൽഫി മാസ്റ്റർ ടെക്നോളജിയാണ്പ്രധാന പ്രത്യേകത. വിഡിയോപകർത്താനും ഈ ഫീച്ചർ ഏറെ സഹായകമാണ്. സോഷ്യൽ മീഡിയ ആപ്പ് വഴി വിഡിയോ സ്ട്രീം ചെയ്യുന്നവരെ സഹായിക്കാനായി ബ്യൂട്ടിലൈവ് ഫീച്ചറും ലഭ്യമാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം വഴി മികവാർന്ന ലൈവ് സ്ട്രീം ചെയ്യാൻ ബ്യൂട്ടിലൈവ് ഫീച്ചറും ഉപകാരപ്രദമാണ്. ലൈവ് ചെയ്യുന്പോൾ പുറത്തുനിന്നള്ള ശബ്ദം ഒഴിവാക്കി സ്ട്രീം മികച്ചതാക്കാൻ ഡ്യുവൽ മൈക്രോഫോണുകൾ സഹായിക്കുന്നു.

മറ്റൊരു വലിയ ഫീച്ചർ‍ സെൽ‍ഫി ക്യാമറ ഉപയോഗിച്ചുള്ള 4കെ വീഡിയോ റെക്കൊർ‍ഡിംഗ് ആണ്. ഇതുവഴി 4കെ റെസലൂഷനിൽ‍ വ്ലോഗ് ചെയ്യാൻ‍ കഴിയും. വിഡിയോ മേൻമയും വളരെ മികച്ചതാണ്. പിൻ‍ക്യാമറയിലെ 4കെ വീഡിയോയും മികച്ച നിലവാരം പുലർ‍ത്തുന്നു.

You might also like

Most Viewed