ബി­.എസ്.എൻ.എൽ കണക്ഷനു­കൾ ഒരു­ കോ­ടി­ കടന്നു­


കൊച്ചി: പൊതുമേഖലാ ടെലികോം കന്പനിയായ ബി.എസ്.എൻ.എൽ കേരളത്തിൽ ഒരു കോടി ഉപയോക്താക്കളെ സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് കേരള സർക്കിളിലെ ആകെ ബി.എസ്.എ
ൻ.എൽ കണക്ഷനുകൾ ഒരു കോടി കടന്നത്. നിലവിൽ 1,00,00,061 കണക്ഷനുകളായαθി. ഇതിൽ 97.6 ലക്ഷം പ്രീപെയ്ഡും 2.4 ലക്ഷം പോസ്റ്റ് പെയ്ഡുമാണ്. കഴിഞ്ഞ ദിവസം 7113 കണക്ഷനുകൾ കൂടി നൽകിയാണ് ബി.എസ്.എൻ.എൽ കോടി ക്ലബിൽ അംഗത്വം നേടുന്നത്. 

പുതിയ അൺലിമിറ്റഡ് ഡേറ്റാ പ്ലാനുകളും കോൾ ഓഫറുകളുമാണു ബി.എസ്.എൻ.എല്ലിനെ ഈ നേട്ടത്തിലേക്കെത്തിച്ചെതെന്ന് അധികൃതർ പറയുന്നു. രാജ്യത്താകെ 11 കോടിയോളമാണ് ബി.എസ്.എൻ.എൽ കണക്ഷനുകൾ. രാജ്യത്തെ ഏറ്റവും ലാഭകരമായ സർക്കിളുകളിലൊന്നാണു കേരളം.

ജൂലൈ മാസം അവസാനം 95 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നപ്പോഴാണ് ഒരു കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം ബി.എസ്.എൻ.എൽ കേരള ചീഫ് ജനറൽ‍ മാനേജർ ഡോ. പി.ടി. മാത്യു നടത്തിയത്. ബി.എസ്.എൻ.എൽ ദിനമായ ഒക്ടോബർ ഒന്നിനകം ഒരു കോടി ഉപയോക്താക്കളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒക്ടോബർ ആദ്യ വാരങ്ങളിലും ഒരു കോടിയുടെ തൊട്ടടുത്തായിരുന്നു ഉപയോക്താക്കളുടെ എണ്ണം.

You might also like

Most Viewed