ജി­യോ­ പ്രൈം ഉപഭോ­ക്താ­ക്കൾ‍­ക്ക് ട്രി­പ്പിൾ‍ ക്യാ­ഷ്ബാ­ക്ക് ഓഫർ‍


മുംബൈ : ജിയോ പ്രൈം ഉപഭോക്താക്കൾ‍ക്ക് ട്രിപ്പിൾ‍ ക്യാഷ്ബാക്ക് ഓഫർ‍ പ്രഖ്യാപിച്ച് റിലയൻ‍സ് ജിയോ. 399നും അതിനു മുകളിലുമുളള റീചാർ‍ജിന് 2.599 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. നവംബർ‍ 10 മുതൽ‍ നവംബർ‍ 25 വരെയാണ് ഓഫർ‍ ലഭ്യമാകുക. 400 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്കായും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ബാക്കി 1899 രൂപ ഇ−കൊമേഴ്സ് വൈബ്സൈറ്റുകൾ‍ വഴി ഷോപ്പിംഗ് നടത്തിയും ഈടാക്കാം.

മുകേഷ് അംബാനിയുടെ കന്പനിയുമായി പങ്കാളിത്തം ഉള്ള ആമസോൺ പേ, പേടിഎം, ഫോൺ‍പേ, മൊബിക്വിക്, ആക്സിസ് പേ, ഫ്രീചാർ‍ജ് എന്നീ സൈറ്റുകൾ‍ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യും. ക്യാഷ്ബാക്ക് വൗച്ചറുകൾ‍ ഉപയോഗിച്ച് അജിയോ, യാത്ര.കോം, റിലയൻസ് ട്രെൻ‍ഡ്സ് എന്നീ സൈറ്റുകൾ‍ വഴി ഷോപ്പിംഗ് നടത്താം. 1500നോ അതിന് മുകളിലോ ഉളള പർ‍ച്ചേസിന് 399 രൂപ ഇളവും ലഭ്യമാണ്. 

ആഭ്യന്തര യാത്രകൾ‍ക്ക് യാത്ര.കോം (Yatra.com)വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ‍ ഓരോ റൗണ്ട് യാത്രാ ടിക്കറ്റിനും 1000 രൂപ ഇളവും ലഭിക്കും. 1,999നോ അതിന് മുകളിലോ റിലയൻസ് ട്രെൻഡിൽ‍ പർ‍ച്ചേസ് ചെയ്യുന്നവർ‍ക്ക് 500 രൂപയും ഇളവ് ലഭിക്കും.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed