പ്രതാ­പകാ­ലം തി­രി­ച്ചു­പി­ടി­ക്കാൻ പു­ത്തൻ മഹീ­ന്ദ്ര സ്‌കോ­ർ‍­പി­യോ വരു­ന്നു­


ന്യൂഡൽഹി: എസ്.യു.വിയുടെ ഗാംഭീര്യവും ആഡംബരവും ആദ്യം ഇന്ത്യക്കാരെ മനസ്സിലാക്കിത്തന്ന മഹീന്ദ്രയുടെ താരമായിരുന്നു സ്കോർപിയോ. എന്നാൽ, എസ്.യു.വിയോട് ഇന്ത്യക്കാരുടെ പ്രിയം കൂടിയതനുസരിച്ച് കൂടുതൽ കന്പനികൾ ഈ ശ്രേണിയിലേക്ക് വാഹനങ്ങൾ എത്തിച്ചതോടെ സ്കോർപിയോയ്ക്കും അടിപതറി. എന്നാൽ, വീണ്ടും വാശിയോടെ പുതുമകൾ നിറച്ച് നവംബർ 14ന് പുതിയ സ്കോർപിയോ ഔദ്യോഗികമായി പുറത്തിറങ്ങും.

ഓരോ തവണയും ചെറിയ മിനുക്കുപണികൾ നടത്തിയാണ് സ്കോർപിയോ എത്താറുള്ളത്. ഇത്തവണ ബോണറ്റിനടിയിൽ കൂടുതൽ ശക്തിയുമായാണ് സ്കോർപിയോയുടെ വരവ്. പുതിയ 7 സ്ലേറ്റ് ഗ്രില്ലിനൊപ്പം ബന്പറും ചെറുതായി മാറ്റി. ഗ്രില്ലിന്റെ രൂപം ഏകദേശം ജീപ്പിന്റെ ഗ്രില്ലിനെ അനുസ്മരിപ്പിക്കുന്ന വിധമാക്കി. പുതിയ ഡിസൈനിലുള്ള 5 സ്പേക്ക് അലോയി വീൽ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡികേറ്റർ, പിന്നിൽ പുതിയ ടെയിൽ ഗേറ്റ് എന്നിവയാണ് വാഹനത്തിലെ പ്രധാന മാറ്റങ്ങൾ.

ബോണറ്റിനടിയിൽ 2.2 ലിറ്റർ എം. ഹോക്ക് ഡീസൽ എഞ്ചിനാണ്. പഴയതിനേക്കാളും 20 എച്ച്.പി കൂടുതൽ കരുത്ത് നൽകുമെന്നാണ് റിപ്പോർട്ട്. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വാഹനം പുറത്തിറങ്ങും. ഇൻഫോടെയൻമെന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുണ്ടായേക്കും. ടച്ച് സ്ക്രീനിന് വലിപ്പം കൂടുന്നുണ്ട്. അതോടൊപ്പം ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയടക്കമുള്ള നവീന സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയായിരിക്കും പുതിയ സ്കോർപിയോയുടെ  തിരിച്ചു വരവ്.

You might also like

Most Viewed