ഇ​സ്‌​ലാ​​­​​മി​­​ക് ബാങ്കിംഗ് ന​ട​പ്പാ​​­​​ക്കാ​​­​​നാ​​­​​കി​​­​​ല്ലെ​​­​​ന്ന് ആ​ർ​.ബി​​­​​.ഐ


ന്യൂഡൽ‍ഹി: ഇസ്‌ലാമിക് ബാങ്കിംഗ് (പലിശ രഹിത) സന്പ്രദായം ഇന്ത്യയിൽ‍ നടപ്പാക്കാനാകില്ലെന്ന് റിസർ‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാർ‍ത്താ ഏജൻ‍സിയായ പി.ടി.ഐ സമർ‍പ്പിച്ച വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആർ‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിങ്ങിനും വിവിധ സാന്പത്തിക സേവനങ്ങൾ‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് ആർ‍.ബി.ഐ വ്യക്തമാക്കി. പലിശരഹിത ബാങ്കിംഗ്് അഥവാ ഇസ്ലാമിക ബാങ്കിംഗ് ഇന്ത്യയിൽ‍ നടപ്പാക്കാൻ‍ സ്വീകരിച്ച നടപടികളെക്കുറിച്ചായിരുന്നു ചോദ്യമുന്നയിച്ചത്. ഇന്ത്യയിൽ‍ ഇസ്ലാമിക ബാങ്കിംഗ് സംവിധാനം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആർ‍.ബി.ഐയും കേന്ദ്രസർ‍ക്കാരും പരിശോധിച്ചെന്നും വിവരാവകാശ അന്വേഷണത്തിനുള്ള മറുപടിയിൽ‍ പറയുന്നു. 

പലിശ ഈടാക്കാതെയുള്ള സാന്പത്തിക കൈമാറ്റ സന്പ്രദായമാണ് ഇസ്‌ലാമിക് അഥവാ ശരിയ ബാങ്കിംഗ്. ഇസ്‌ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കൽ‍ അനുവദനീയമല്ല. ഇസ്‌ലാമിക് ബാങ്കിംഗ് നടപ്പാക്കുന്ന വിഷയത്തിൽ‍ ആർ‍.ബി.ഐയും സർ‍ക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു.

2008−ൽ‍ അന്ന് ആർ‍.ബി.ഐ ഗവർ‍ണറായിരുന്ന രഘുറാം രാജൻ നേതൃത്വം നൽ‍കിയ സാന്പത്തികമേഖലയിലെ പരിഷ്‌കരണം ലക്ഷ്യമിട്ട സമിതി രാജ്യത്തെ പലിശരഹിത ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര ഗവൺമെന്‍റിന്‍റെ നിർദ്ദേശപ്രകാരം ആർ.ബി.ഐയുടെ
ഇന്‍റർ ഡിപ്പാർട്ട്മെന്‍റ് ഗ്രൂപ്പ് (ഐ.ഡി.ജി) ഇന്ത്യയിൽ പലിശരഹിത ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള നിയമ, സാങ്കേതിക റഗുലേറ്ററി പ്രശ്നങ്ങൾ പരിശോധിക്കുകയും ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പംതന്നെ കാലക്രമേണ പലിശരഹിത ബാങ്കിംഗ് സംവിധാനം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി പരന്പരാഗത ബാങ്കുകളിൽ‍ ഇസ്്ലാമിക ബാങ്കിംഗിനുള്ള പ്രത്യേക സൗകര്യം ഏർ‍പ്പെടുത്തണമെന്നും ആർ‍.ബി.ഐ നിർ‍ദ്ദേശിച്ചിരുന്നു. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed