ഫ്ളി­പ്കാ­ർ­ട്ട് ഉടമകൾ­ക്കെ­തി­രെ­ വഞ്ചനാ­ക്കു­റ്റത്തിന് കേ­സ്


ബെംഗളുരു: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന്റെ ഉടമകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. വ്യവസായിക്കു നൽകാനുള്ള 9.96 കോടി രൂപ കൊടുത്തില്ലെന്ന കുറ്റത്തിനാണ് ബെംഗളുരു ഇന്ദിരാ നഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫ്ളിപ്കാർട്ട് ഉടമകളായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണു കേസ്. ഈ മാസം 21നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2015 ജൂൺ--2016 ജൂൺ കാലയളവിൽ ബിഗ് ബില്യൺ ഡേ ഓഫറിൽ ബംഗളൂരുവിലെ ഇന്ദിരാനഗറിൽ പ്രവർത്തിക്കുന്ന സി−സ്റ്റോർ കന്പനി ഇലക്ട്രോണിക് സാധനങ്ങൾക്കൊപ്പം 14,000 ലാപ്ടോപ്പുകൾ ഫ്ളിപ്കാർട്ടിന് നൽകിയിരുന്നു. ഇതിൽ 1480 യൂണിറ്റ് ഫ്ളിപ്കാർട്ട് തിരിച്ചുനൽകി. എന്നാൽ ബാക്കിയുള്ളതിന്റെ പണമോ ഷിപ്പിംഗ് ചാർജോ ഫ്ളിപ്കാർട്ട് കൊടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ 3,091 ലാപ്ടോപ്പുകൾ തിരിച്ചു നൽകിയെന്നാണ് ഫ്ളിപ്കാർട്ട് അറിയിച്ചത്. ഇതാണ് ഇപ്പോൾ പരാതി നൽകാൻ കാരണം.

You might also like

Most Viewed