മാരുതി സുസുക്കിയുടെ പു­ത്തൻ‍ സ്വി­ഫ്റ്റ് ഫെ­ബ്രു­വരി­യി­ൽ‍


ന്യൂഡൽഹി : ഫെബ്രുവരി ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി തങ്ങളുടെ പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഇതേ സ്വിഫ്റ്റിന്‍റെ ഹൈബ്രിഡ്  പതിപ്പ് കഴിഞ്ഞ ജൂലൈയിൽ  ജാപ്പനീസ് വിപണിയിൽ‍ സുസുക്കി മോട്ടോർ‍ കോർ‍പ്പറേഷൻ‍ പുറത്തിറക്കിയിരുന്നു. എന്നാൽ, അടുത്ത വർഷം ഇന്ത്യയിലെത്തുന്ന മോ‍‍ഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണ്ണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം. അധികം ഭാരം വഹിക്കാത്ത സന്ദർ‍ഭങ്ങളിൽ‍ ഓട്ടോമാറ്റിക്കായി എഞ്ചിൻ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാൻ‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും.

മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. പുത്തൻ സ്വിഫ്റ്റിന് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാകും. 5 മുതൽ‍ 8 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്‍റെ പ്രതീക്ഷിക്കുന്ന വില.

You might also like

Most Viewed