സീ­ഗൾ ഇന്റർ­നാ­ഷണലിന് പു­രസ്കാ­രം


മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് ലഭിച്ച വിദേശ റിക്രൂട്ട്മെന്റ് രംഗത്തെ മികച്ച സ്ഥാപനത്തിനുള്ള ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് അവാർഡ് സീഗൾ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ മധുസൂദനൻ മീഡിയ ടുഡേ ഗ്രൂപ്പ് ഡയറക്ർ ബാഖർ നഖ്വിയിൽ നിന്ന് ഏറ്റുവാങ്ങി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ എച്ച്. ആർ കൺവെൻഷൻ 2017ൽ വെച്ചാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.

അസോച്ചത്തിന്റെ ഈ വർഷത്തെ മികച്ച വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിനുള്ള മികച്ച പുരസ്കാരവും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിനായിരുന്നു. സീഗൾ ഗ്രൂപ്പിന് അബുദാബി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ചടങ്ങിൽ ഒ.എൻ.ജി.സി ജനറൽ മാനേജർ എസ്. ആർ. മിശ്ര, ജെ. എൽ. എൽ വെസ്റ്റ് ഏഷ്യാഡയറക്ടർ കൗശിക് ചക്രബർത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You might also like

Most Viewed