ജി­യോ­ ടി­വി­ ഇനി­ കന്പ്യൂ­ട്ടറി­ലും ലാ­പ്ടോ­പ്പി­ലും


മുംബൈ: ലൈവ് ടിവി വാച്ചിംഗ് പ്ലാറ്റ്ഫോമിലേയ്ക്ക് ജിയോ സിനിമ എന്ന കണ്ടെന്റ് പ്ലാറ്റ്ഫോം ജിയോ അവതരിപ്പിച്ചു. ഇതനുസരിച്ച് http://jiotv.com എന്ന വെബ്സൈറ്റ് വഴി ലാപ്ടോപ്പുകളിലും കന്പ്യൂട്ടറുകളിലും ജിയോ ടിവി കാണാൻ സാധിക്കും. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ ജിയോ ടിവി ആപ്ലിക്കേഷന് സമമാണ് ഇതും. ജിയോ ടിവി കന്പ്യൂട്ടറിൽ കാണാൻ ജിയോ ഉപയോക്താക്കൾ തങ്ങളുടെ ജിയോ അക്കൗണ്ട് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യണം. ജിയോ സിനിമയുടെ കാര്യത്തിലും അങ്ങനെതന്നെ. ബിസിനസ് ന്യൂസ്− 8, ഭക്തി− 41, വിനോദ− 106, ഇൻഫോടെൻമെന്റ്− 34, കുട്ടികൾക്ക് − 26, ലൈഫ്ൈസ്റ്റൽ −14, സിനിമ −44, സംഗീതം −40, വാർത്ത −174, സ്പോർട്സ്− 21 തുടങ്ങി 550ലധികം ചാനലുകളാണ് ജിയോ ടിവി നൽകുന്നത്.

You might also like

Most Viewed